സഭാവാര്‍ത്തകള്‍ – 20.08.23

 സഭാവാര്‍ത്തകള്‍ – 20.08.23

 

 

സഭാവാര്‍ത്തകള്‍ – 20.08.23

 

 

വത്തിക്കാന്‍ വാര്‍ത്തകള്‍

അനീതിക്ക് മേല്‍ വിജയം നേടുന്നത് സ്‌നേഹം മാത്രം : ഫ്രാന്‍സിസ് പാപ്പാ

സ്‌നേഹത്തിന്റെ അതുല്യമായ ശക്തിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആഗസ്റ്റ് മാസം പതിനാലാം തീയതി ഫ്രാന്‍സിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററില്‍ ഇങ്ങനെ ഹ്രസ്വസന്ദേശം കുറിച്ചു. സഹോദരങ്ങള്‍ തമ്മില്‍ സഹോദര്യത്തിലും, സമഭാവനയിലും ഐക്യത്തിലും കഴിയുന്ന കൂട്ടായ്മയുടെ ഊഷ്മളതയിലേക്ക് നമ്മെ നയിക്കുന്നത് സ്‌നേഹമെന്ന പുണ്യമാണെന്നും,അതിനാല്‍ അനീതിക്ക് മേല്‍ വിജയം നേടുവാനും,വെറുപ്പിനെ പൂര്‍ണമായി ഉന്മൂലനം ചെയ്തുകൊണ്ട് മറ്റുള്ളവര്‍ക്ക് നമ്മുടെ ജീവിതത്തില്‍ സ്ഥാനം ഒരുക്കുവാനും സ്‌നേഹത്തിനു മാത്രമേ സാധിക്കുകയുള്ളുവെന്നും ഫ്രാന്‍സിസ് പാപ്പാ അടിവരയിട്ടുപറഞ്ഞു

അതിരൂപത വാര്‍ത്തകള്‍

 

നമുക്കായി എന്നും ദൈവം അടുത്തുണ്ട് – ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍

കൊച്ചി : ജീവിതത്തിന്റെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മുടെ ജീവിതത്തില്‍ നമ്മോട് ചേര്‍ന്ന് ഉണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത ഫാമിലി യൂണിറ്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട കുടുംബയൂണിറ്റ് കേന്ദ്ര സമിതി ഭാരവാഹികളുടെ ദ്വവാര്‍ഷിക യോഗമായ സിംഫോണിയ 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്പ്. സമൂഹത്തില്‍ ഇന്ന് നടമാടുന്ന എല്ലാ തിന്മ പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ സ്വയം സജ്ജമാകണമെന്ന് യുവജനങ്ങളെ ശ്രീ ടി. ജെ വിനോദ് എംഎല്‍എ തന്റെ മുഖ്യ പ്രഭാഷണത്തിലൂടെ ഓര്‍മ്മപ്പെടുത്തി. ശ്രീ ഷാജി ജോര്‍ജ് മുഖ്യ സന്ദേശം നല്‍കി. വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച അഖില കേരള ചരിത്ര ക്വിസ് ജേതാക്കള്‍ക്ക് ആര്‍ച്ച് ബിഷപ്പ് പുരസ്‌കാരങ്ങള്‍ നല്‍കി. അതിരൂപതയിലെ എല്ലാ കുടുംബ യൂണിറ്റുകളിലും കഴിഞ്ഞ ഒരു വര്‍ഷക്കാലം പൂര്‍ണമായും സംബന്ധിച്ച യുവജനങ്ങള്‍ക്ക് അഭിവന്ദ്യ ആര്‍ച്ച്ബിഷപ്പ് പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

 

വരാപ്പുഴ അതിരൂപത സി. ല്‍. സി. ‘HAIR OF LOVE’ ഹെയര്‍ ഡോണേഷന്‍ ക്യാമ്പ് ആരംഭിച്ചു.

വരാപ്പുഴ അതിരൂപത സി. എല്‍.സി യുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മുടിയിഴകള്‍ ദാനം ചെയ്യുന്നതിനായി ആരംഭിച്ച ‘HAIR OF LOVE’ ഹെയര്‍ ഡോണേഷന്‍ ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം വരാപ്പുഴ അതിരൂപത മതബോധന ഡയറക്ടര്‍ റവ. ഫാ. വിന്‍സന്റ് നടുവിലപ്പറമ്പില്‍ മുടി മുറിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. തൈക്കൂടം ഇടവക അംഗം ക്യാമ്പയിനിന്റെ ആദ്യത്തെ ദാതാവായി ആസ്റ്റിന റെജിന ബിജോയ് പങ്കെടുത്തു. മുടിയിഴകള്‍ ദാനം ചെയ്ത ഡോണ്‍ ബോസ്‌കോ സൈക്കോളജി കൗണ്‍സില്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. എന്‍.കെ.ജോര്‍ജ് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുകയും ഉണ്ടായി. ഡോണ്‍ ബോസ്‌കോ സി. ല്‍. സി. ഡയറക്ടര്‍ ഫാ.മാനുവല്‍ ഗില്‍ട്ടന് സ്‌നേഹസമ്മാനം നല്‍കി ആദരിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *