സഭാവാര്‍ത്തകള്‍ : 14. 09. 25

സഭാവാര്‍ത്തകള്‍ : 14. 09. 25
വത്തിക്കാൻ വാർത്തകൾ
വിശുദ്ധ കാര്‍ലോ അക്വിറ്റിീസിന്റെ തിരുശേഷിപ്പ് പള്ളിക്കരയിലും
2025 സെപ്തംബര്‍ 7 ഞായറാഴ്ച പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പാ വാഴ്ത്തപ്പെട്ട കാര്‍ലൊ അക്വിറ്റിസിനെ വിശുദ്ധനായി നാമകരണം ചെയ്ത അതേ ദിനത്തില്‍തന്നെ വൈകിട്ട് 5.30 ന് വരാപ്പുഴ അതിരൂപതയില്‍ കാക്കനാട് പള്ളിക്കരയില്‍ കാര്‍ലൊ അക്വിറ്റസിന്റെ നാമധേയത്തില്‍ നിര്‍മ്മിതമായ പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ആശീര്‍വദിച്ചു. യുവജനങ്ങള്‍ക്ക് പ്രചോദനവും മാതൃകയും ദിവ്യകാരുണ്യഭക്തിയുടെ പ്രചാരകനുമായ ഈ വിശുദ്ധ ന്റെ തിരുശേഷിപ്പ് പള്ളിക്കര ദേവാലയത്തില്‍ ഉണ്ട് എന്നതും ഈ ദേവാലയത്തെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നു. എറണാകുളം ജില്ലയിലെ കാക്കനാട് വണ്ടര്‍ല റൂട്ടിലെ പള്ളിക്കര ജംഗ്ഷന് സമീപമാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.
അതിരൂപത വാർത്തകൾ
21- മത് വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 14
ഞായറാഴ്ച (14.09.2025)
കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 21- മത് മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് ഞായർ വൈകീട്ട് 3 ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിക്കും. ജൂബിലി കുരിശും വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാകയും അതിരൂപതയിലെ അല്മായ നേതാക്കൾ ആർച്ച്ബിഷപ്പിൽ നിന്നും ഏറ്റുവാങ്ങും.
തുടർന്ന് ജപമാല കൈകളിലേന്തി പ്രാർഥനയുമായി വിശ്വാസി സമൂഹം തീർത്ഥാടനം നടത്തും.
വിശ്വാസപരിശീലന കമ്മീഷന് വാര്‍ത്തകള്‍.
ബെസ്റ്റ് ഓഫ് ഇൻഡ്യ റെക്കോർഡിൽ ഇടം പിടിച്ചു വരാപ്പുഴ അതിരൂപത*
കൊച്ചി : വരാപ്പുഴ അതിരൂപത വിശ്വാസ പരിശീല കമ്മീഷന്റെയും ബിസിസി ഡയറക്ടറേറ്റിൻ്റേയും നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെ പതിനെട്ടാ യിരത്തോളം (18,000) പേരാണ് സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയ വി. മർക്കോസിൻ്റെ സുവിശേഷം സമർപ്പിക്കാൻ ഒരുമിച്ചു ചേർന്നത്. വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ നടന്ന സംഗമം വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് ഓഫ് ഇൻഡ്യ പ്രതിനിധി ടോണി ചിറ്റാട്ടുകുളത്തിൽ നിന്നും പുരസ്കാരം വരാപ്പുഴ അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഏറ്റുവാങ്ങി. 16 അധ്യായങ്ങളുള്ള വി.മർക്കോസിൻ്റെ സുവിശേഷം പേപ്പറുകളിൽ എഴുതി പുസ്തക രൂപത്തിൽ ആക്കി മനോഹരമായി ബൈൻഡ് ചെയ്താണ് വൈദികരും സന്യസ്തരും കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചരിത്രസംഗമത്തിൽ പങ്കെടുത്തത്. എൽകെജി ക്ലാസിലെ കുട്ടികൾ മുതൽ വന്ദ്യ വയോധികർ വരെ സുവിശേഷം പകർത്തിയെഴുതുന്നതിന് മുന്നിട്ടിറങ്ങി. മലയാളം കൂടാതെ തമിഴ്, ഇംഗ്ലീഷ്, കന്നട, ഒഡീസ, ലാറ്റിൻ,ഹിന്ദി, ജർമൻ, ഹീബ്രു, ഭാഷകളിലും സുവിശേഷം പകർത്തിയെഴുതിയിട്ടുണ്ട്. കേരള കത്തോലിക്ക സഭയുടെ അജപാലനചരിത്രത്തിൽത്തന്നെ അപൂർവ്വമായ ഒരു സംഗമമാണ് ഇതെന്ന് ഭാരവാഹികൾ അറിയിച്ചു.