“അമോരിസ് ലെത്തീസ്സിയ” കുടുംബങ്ങൾക്കുള്ള സമ്മാനം …….

“അമോരിസ് ലെത്തീസ്സിയ” കുടുംബങ്ങൾക്കുള്ള സമ്മാനം

   
വത്തിക്കാൻ : പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതം –
                    അമോരിസ് ലെത്തീസ്സിയ, സ്നേഹത്തിന്‍റെ ആനന്ദം (Amoris Laetitia).

1. കുടുംബങ്ങൾക്കായുള്ള സിനഡു
സമ്മേളനത്തിന്‍റെ ഫലപ്രാപ്തി

പാപ്പാ ഫ്രാൻസിസിന്‍റെ പ്രബോധനം സ്നേഹത്തിന്‍റെ ആനന്ദം, Amoris Laetitia ഇന്നത്തെ കുടുംബങ്ങൾക്കുള്ള മനോഹരമായ സമ്മാനമാണെന്ന് അൽമായർക്കും, കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള വത്തിക്കാൻ സംഘത്തിന്‍റെ ഉപകാര്യദർശി, ഗബ്രിയേല ഗമ്പീനോയാണ് അഭിപ്രായപ്പെട്ടത്. മാർച്ച് 19-ന്, വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് ആഗോള സഭ ആരംഭിച്ച കുടുംബങ്ങളുടെ വർഷം സംബന്ധിച്ച് തലേനാൾ റോമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗംബ്രിയേല ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2.  കുടുംബങ്ങൾക്കുള്ള സമ്മാനം
കുടുംബങ്ങളെ സംബന്ധിച്ച് 2016-ൽ നടന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളേയും നിർദ്ദേശങ്ങളേയും അധികരിച്ച് പാപ്പാ ഫ്രാൻസിസ് ഒരുക്കിയ അപ്പസ്തോലിക പ്രബോധനം, “അമോരിസ് ലെത്തീസ്സിയ”യെ ആധാരമാക്കിയാണ് ഇത്തവണ കുടുംബവർഷം ആചരിക്കപ്പെടുന്നതെന്ന പ്രത്യേകത ഗമ്പീനി സമ്മേളനത്തിൽ വിശദമാക്കി. . അതിനാൽ “സ്നേഹത്തിന്‍റെ ആനന്ദം” എന്ന പാപ്പായുടെ പ്രബോധനവും, കുടുംബ നവീകരണപദ്ധതികളും ഏറെ ഫലപ്രദവും മനോഹരവുമാണെന്നും, അത് കുടുംബങ്ങൾക്കുള്ള സമ്മാനമാണെന്നും ഗമ്പീനി വാർത്താസമ്മേളനത്തിൽ പ്രസ്താവിച്ചു.

3. കുടുംബങ്ങൾക്കുള്ള നവമായ മാർഗ്ഗരേഖ
, കുടുംബങ്ങൾക്കായി പാപ്പാ ഫ്രാൻസിസ് തരുന്ന അപ്പസ്തോലിക പ്രമാണരേഖയും ഒരു അച്ചടിച്ച പുസ്തകത്തിന്‍റെ ഓർമ്മ മാത്രമായി മാറാതെ, വിവാഹമെന്ന കൂദാശയ്ക്കും ക്രിസ്തീയ കുടുംബങ്ങൾക്കും സമൂഹത്തിൽ കൂടുതൽ ആന്തരികമായ സ്ഥിരപ്രതിഷ്ഠ വളർത്തിയെടുക്കുവാനുള്ള മാർഗ്ഗരേഖയായി കുടുംബങ്ങളും സമൂഹവും ഇടവക രൂപതാതല നേതൃത്വങ്ങളും അതിനെ കാണുകയും അംഗീകരിക്കുകയുംവെണമെന്ന് ഗമ്പീനി അഭ്യർത്ഥിച്ചു.

4. “സ്നേഹത്തിന്‍റെ ആനന്ദം”
കുടുംബങ്ങൾക്കുള്ള പ്രായോഗിക  നവീകരണ പദ്ധതി

. സഭയുടെ നവവും കാലികമായ ഈ പ്രബോധനം, “സ്നേഹത്തിന്‍റെ ആനന്ദം” വായിക്കുകയും പഠിക്കുകയും ചെയ്തെങ്കിലേ അതിന്‍റെ അജപാലനപരവും ആത്മീയവുമായ മൂല്യങ്ങൾ ഉൾക്കൊണ്ട് ക്രിയാത്മകമായും ബൗദ്ധികമായും കുടുംബങ്ങളെ നന്മയിൽ വളർത്തുവാൻ സാധിക്കൂവെന്നും ഒരു കുടുംബിനിയുമായ ഗമ്പീനി അഭിപ്രായപ്പെട്ടു.
 


Related Articles

വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക

വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക   നിരന്തരമായി പ്രാർത്ഥിക്കണമെന്നും, എപ്രകാരം പ്രാർത്ഥിക്കണമെന്നും മിശിഹാ നമ്മെ പഠിപ്പിക്കുകയാണ്. ഈശോ പ്രാർത്ഥനയിൽ അവനോടൊപ്പം എങ്ങനെ ചേർന്നിരിക്കണമെന്ന് തിരുസഭയെ ഉദ്ബോധിപ്പിക്കുകയാണ് ഇന്നത്തെ(22.08.21) വചനഭാഗത്തിലൂടെ.

കാനഡയിലെ തദ്ദേശീയർക്കൊപ്പം ഫ്രാൻസിസ് പാപ്പാ 

കാനഡയിലെ തദ്ദേശീയർക്കൊപ്പം ഫ്രാൻസിസ് പാപ്പാ.    അനുതാപ തീര്‍ത്ഥാടനം’ എന്നാണ്  തന്റെ മുപ്പത്തിയേഴാമത്  അപ്പസ്തോലിക സന്ദര്‍ശനത്തെ ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിച്ചിത്    എഡ്മണ്ടൺ: കനേഡിയൻ മണ്ണിൽ ഇതാദ്യമായി

ജോര്‍ജിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!

ജോര്‍ജിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!   വത്തിക്കാന്‍  : പാപ്പായും ജോര്‍ജിയായുടെ പ്രസിഡന്‍റും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയായുടെ പ്രസിഡന്‍റ് ശ്രീമതി സലൊമീ ത്സൂറബിച്ച്വീലിയെ (Salomé

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<