സഭാവാര്‍ത്തകള്‍ : 06. 07. 25

 സഭാവാര്‍ത്തകള്‍ : 06. 07. 25

സഭാവാര്‍ത്തകള്‍ : 06. 07. 25

വത്തിക്കാൻ വാർത്തകൾ

പ്രകൃതിപരിപാലനത്തിനുള്ള ഉത്തരവാദിത്വം വാക്കുകളിൽ മാത്രം ഒതുങ്ങരുത് :  ലെയോ പതിനാലാമൻ പാപ്പാ

വത്തിക്കാൻ  :   സൃഷ്ടലോകത്തിന്റെ പരിപാലനത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം സെപ്റ്റംബർ ഒന്നിന് ആചരിക്കാനിരിക്കെ, കാലാവസ്ഥാവ്യതിയാനത്തിന്റെയും അതുമായി ബന്ധപ്പെട്ട പ്രതിസന്ധികളുടെയും മുന്നിൽ പ്രത്യാശയുടെ വിത്തുകൾ പാകാനും, പ്രകൃതിപരിപാലനം വാക്കുകളിൽനിന്ന് പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാനും ആഹ്വാനം ചെയ്‌ത്‌  ലെയോ പതിനാലാമൻ പാപ്പാ. ഫ്രാൻസിസ് പാപ്പായുടെ “ലൗദാത്തോ സീ” യുടെയും ഈ ആഗോളദിനം സ്ഥാപിക്കപ്പെട്ടതിന്റെയും പത്താം വാർഷികത്തിലാണ് പാപ്പാ പ്രകൃതിപരിപാലനത്തിനുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്.
അതിരൂപത വാർത്തകൾ

 

ഫാ. സ്റ്റാന്‍സ്വാമി  അനുസ്മരണം :  2025 ജൂലൈ അഞ്ച് ശനി  വൈകിട്ട് ഏഴിന് ഓണ്‍ലൈനില്‍ 

 

കൊച്ചി  :  മനുഷ്യരായി ജീവിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട, ദരിദ്രരും നിരാശ്രയരുമായ ഉത്തരേന്ത്യയിലെ ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന് തീവ്രവാദിയെന്നും നക്‌സലൈറ്റ് എന്നും മുദ്രകുത്തി, ഭരണകൂട ഭീകരതയ്ക്കിരയായി ജയിലിലടക്കപ്പെട്ട് ജീവന്‍ ഹോമിക്കപ്പെട്ട മനുഷ്യവകാശ പ്രവര്‍ത്തകനും മിഷണറിയുമായ ഈശോ സ ഭാ വൈദികന്‍
ഫാ.  സ്റ്റാന്‍സ്വാമി  അനുസ്മരിക്കപ്പെടുന്നു . 2025 ജൂലൈ അഞ്ച് ശനി വൈകിട്ട് ഏഴിന്
ഓണ്‍ലൈനില്‍ ‘ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകരായ ആന്റോ അക്കരെ
സി. ക്രിസ്റ്റിന്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കുന്നു.

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍ –  ജൂലൈ  6   ഞായര്‍

 

സ്‌കൂള്‍ ലീഡേഴ്‌സ് ട്രെയിനിങ്‌   അതിരൂപതലം ജൂലൈ 13ന്

കൊച്ചി  :  ജൂലൈ 13 ന് അതിരൂപതതല സ്‌കൂള്‍ ലീഡേഴ്‌സ് ട്രെയിനിങ് സംഘടിപ്പിക്കുന്നു.ആശിര്‍ഭവനില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന ട്രെയിനിങ്ങില്‍ എല്ലാ സ്്കൂള്‍ ലീഡേഴ്‌സ് നിര്‍ബന്ധമായുംപങ്കെടുക്കണം.

 

 

 

admin

Leave a Reply

Your email address will not be published. Required fields are marked *