എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളജ്, ഫില്മൻ്റ് രഹിത ക്യാമ്പസായി മന്ത്രി ശ്രീ.എം.എം. മണി പ്രഖ്യാപിച്ചു
കൊച്ചി : കേരളത്തിലെ ആദ്യ ഫിലമെൻ്റ് രഹിത ക്യാമ്പസായി എറണാകുളം സെൻ്റ് ആൽബർട്ട്സിനെ കേരള സംസ്ഥാന ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. എം. എം. മണി പ്രഖ്യാപിച്ചു.
സൗരോർജത്തിലധിഷ്ഠിതമായ സമ്പ്ദഘടനയിൽ നാം ശ്രദ്ധ ചിലത്തേണ്ട ആവശ്യകതയെക്കുറിച്ചും വരുന്ന തലമുറയ്ക്കായി നമ്മുടെ ഭൂമിയെയും ഊർജ്ജ സോത്രസ്സുകളെയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രി ശ്രീ. എം. എം മണി എടുത്തു പറഞ്ഞു.
വരാപ്പുഴ അതിരൂപത വികാരി ജനറാൽ വെരി. റവ. മോൺ. മാത്യു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡൻ്റ് ശ്രീ. ഷാജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. കോളജ് വൈസ് ചെയർമാൻ റവ.ഫാ. ജോളി ജോൺ ഓടത്തക്കൽ, പ്രിൻസിപ്പാൾ ഡോ. നെൽസൺ റോഡ്രിഗ്രസ്, കോളജ് ഡീൻ പ്രൊഫ. ഷൈൻ ആൻറണി, സോഷ്യൽ ഔട്ട് റീച്ച് കമ്മിറ്റി സെക്രട്ടറി പ്രൊഫ. അലക്സ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
സെൻ്റ് ആൽബർട്ട്സ് കോളജ് ഫില്മൻ്റ് രഹിത ക്യാമ്പസായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി പ്രശംസാപത്രവും ഫലകവും മാനേജ്മൻറ് സ്റ്റാഫ്, വിദ്യാർത്ഥി, രക്ഷകർത്യ പ്രതിനിധികൾ ഒന്നടങ്കം കൈപറ്റി.
ആൽബർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൻ്റെ പ്രശംസാപത്രവും ഫലകവും ഡോ. ജിയോ ജോസ് ഫെർണാഡസ് ഏറ്റുവാങ്ങി. ഊർജ്ജ കേരള മിഷൻ ഫിലമെൻറ് ഫ്രീ ക്യാമ്പസ് പുരസ്ക്കാരവും പ്രശംസാ പത്രവും കോളജ് ഡീൻ പ്രൊഫ. ഷൈൻ ആൻറണി ഏറ്റുവാങ്ങി.
ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള പ്രത്യേക പുരസ്ക്കാരം ഡിപ്പാർട്ട്മെൻ്റ് ഓഫ് റിന്യൂവബൽ എനർജിക്കു വേണ്ടി പ്രൊഫ. പേൾ ആൻറി നെറ്റോ മെൻഡിസ് സ്വീകരിച്ചു.
നാല് ഘട്ടങ്ങളായി നടക്കുന്ന ഫിമെൻ്റ് ഫ്രീ ക്യാമ്പസിൻ്റെ പ്രവർത്തനങ്ങളുടെ ഒന്നാ ഘട്ടം ക്യാമ്പസിലെ വിവിധ ക്ലാസ്സ് റൂമുകളും, ഡിപ്പാർട്ട്മെൻറുംകളും, ലാഭുകൾ, ഹോസ്റ്റൽ, സ്റ്റാഫ് കോർട്ടേയ്സ് എന്നിവ എനർജി ഓഡിറ്റിന് വിധേയമാക്കി ഫിലമെൻ്റ് രഹിത ക്യാമ്പസാക്കി മാറ്റി.
രണ്ടാഘട്ടമായി കോളജിലെ 232 സ്റ്റാഫംഗങ്ങളുടെ ഭവനങ്ങളിൽ ഊർജ ഓഡിറ്റ് നടത്തി എലമെൻ്റ് രഹിതമാക്കി. മൂന്നാം ഘട്ടമായി കോളജിലെ 3000 വിദ്യാർത്ഥികളുടെ വീടുകളിൽ ഊർജ ഓഡിറ്റ് നടത്തി. ഘട്ടം ഘട്ടമായി ഫിലമെൻ്റ് രഹിത ആൽബേർഷ്യൻ ഭവനങ്ങളായി പ്രഖ്യാപിക്കും.
നാലാം ഘട്ടമായി ഉന്നത് ഭാരത് അഭിയാൻ (യു.ബി.എ.) ഭാഗമായി കോളജിന് അസയിൻ ചെയ്തിട്ടുള്ള നായരമ്പലം, കടമക്കുടി, എടവനക്കാട്, എളങ്കുന്നപ്പുഴ, ഏഴിക്കര, കോട്ടുവള്ളി എന്നീ ഗ്രാമ പഞ്ചായത്തുകൾ
ഫിലമെൻ്റ് രഹിത പഞ്ചായത്തുകളിൽ ഊർജ ഓഡിറ്റും ഫിലമെൻ്റ് രഹിത കേരളത്തിൻ്റെ ബോധവൽക്കരണ യജ്ഞവും ആരംഭിക്കുമെന്ന് കോളജ് ഡീൻ പ്രൊഫ. ഷൈൻ ആൻറണി അറിയിച്ചു.
Related
Related Articles
കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു. കൊച്ചി- പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഒന്നൊന്നായി വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമെന്ന് KLCA. സമുദായ സംവരണത്തോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിലൂടെ പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനുള്ള നീക്കങ്ങൾ ശക്തി പ്രാപിച്ചു. ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പിൽ 826 കോടി രൂപ വെട്ടിച്ചുരുക്കിയതു വഴി സ്കോളർഷിപ്പുലഭിക്കുന്നതു കൊണ്ടു മാത്രം ഉന്നത വിദ്യാഭ്യാസം സാധ്യമാകുന്ന ന്യൂനപക്ഷ- പിന്നോക്ക സമുദായങ്ങളിലെ അനേകം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാവുകയാണ്. കേന്ദ്ര സർക്കാർ നടത്തിവരുന്ന മുന്നോക്ക പ്രീണനം അവസാനിപ്പിക്കണമെന്നും പിന്നോക്ക സമുദായങ്ങളുടെ ന്യായമായ അവകാശങ്ങൾ കവർന്നെടുക്കുന്ന തെറ്റായ നയങ്ങൾ തിരുത്തണമെന്നും KLCA ആവശ്യപ്പെട്ടു. സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവൽക്കരണവും പ്രചരണവും ആരംഭിക്കുന്നതിനും കെഎൽസിഎ സംസ്ഥാന സമിതി തീരുമാനിച്ചു.
കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു. കൊച്ചി- പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഒന്നൊന്നായി വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമെന്ന് KLCA. സമുദായ സംവരണത്തോടൊപ്പം
ലൂർദ് ആശുപത്രി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് സംഘടിപ്പിച്ചു
ലൂർദ് ആശുപത്രി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് സംഘടിപ്പിച്ചു. കൊച്ചി : ലൂർദ് ആശുപത്രി, ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്മെൻറ് (LIBS) പുതുതായി
ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പേരില്‍ ജന്മനാട്ടില്‍ റോഡ്
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് വൈപ്പിന്‍കരയിലെ , അദ്ദേഹത്തിന്റെ ജന്മഗൃഹത്തിനോടു ചേര്‍ന്ന കുരിശിങ്കല്‍-ഓച്ചന്തുരുത്ത് സാന്താക്രൂസ് സ്‌കൂള്‍ റോഡിന്