സഭാവാര്‍ത്തകള്‍ : 29. 06. 25

സഭാവാര്‍ത്തകള്‍ : 29. 06. 25
വത്തിക്കാൻ വാർത്തകൾ
ജീവിതമാതൃകകൊണ്ട് വിശ്വാസസാക്ഷ്യം നല്കി ശുശ്രൂഷ ചെയ്യാന്‍ മെത്രാന്മാരെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ പാപ്പാ.
വത്തിക്കാന്‍ : ദൈവവിശ്വാസത്തില്‍ അടിസ്ഥാനമിട്ട ജീവിതസാക്ഷ്യം നല്‍കാനും, ഐക്യം വളര്‍ത്തുന്നതിന് പ്രാധാന്യം നല്കി അജപാലനശുശ്രൂഷയില്‍ മുന്നേറാനും മെത്രാന്മാരെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ പാപ്പാ. മെത്രാന്മാരുടെ ജൂബിലിയുമായി ബന്ധപ്പെട്ട് ജൂണ്‍ 26-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ വച്ച് നടത്തിയ പ്രഭാഷണത്തില്‍, പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലെന്ന ജൂബിലിയുടേതായ സന്ദേശം വിശ്വാസികളിലേക്കെത്തിക്കാനും പാപ്പാ ആവശ്യപ്പെട്ടു.
നല്ലിടയനായ ക്രിസ്തുവില്‍ നവീകരിക്കപ്പെട്ട് അവന്റെ ഹൃദയവികാരങ്ങളോട് ചേര്‍ന്ന് വളര്‍ന്നുകൊണ്ടേ തങ്ങളില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തെ ശരിയായ രീതിയില്‍ നയിക്കാനാകൂ എന്ന് പാപ്പാ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു.
അതിരൂപത വാർത്തകൾ
കെയര്‍ ചെല്ലാനം – കൊച്ചി : വൈദികരുടെ ഉപവാസ സമരവും ബഹുജന പ്രതിഷേധ റാലിയും
കൊച്ചി : ചെല്ലാനം കണ്ണമാലി തീരദേശത്തെ കടലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരെയുള്ളസര്ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ആലപ്പുഴ – കൊച്ചി രൂപതകളുടെ സംയുക്തഭിമുഖ്യത്തില്‍ ജൂണ്‍ 20 ന് രാവിലെ 10 മുതല്‍ ബി. ഒ. ടി ജംഗ്ഷനില്‍ വൈദികര്‍ ഉപവാസ സമരം നടത്തി KRLCC വൈസ് പ്രസിഡണ്ട് ശ്രീ ജോസഫ് ജൂഡ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് 3 മണിക്ക് സാന്തോം പള്ളിയില്‍ നിന്നും പള്ളൂരിത്തിയില് നിന്നും ബി.ഒ.ടി പാലത്തിലേയ്ക്കുള്ള ജനപങ്കാളിത്ത പ്രതിഷേധ റാലി ഉപവാസ പന്തലില്‍ സമാപിച്ചു. സമാപന സമ്മേളനം കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസകാരിക മേഖലയിലെ പ്രമുഖര്‍പങ്കെടുത്തു.
വിശ്വാസപരിശീലന കമ്മീഷന് വാര്‍ത്തകള്‍ – ജൂണ്‍29 ഞായര്‍
ലോഗോസ് ക്വിസ് registration ആരംഭിച്ചിരിക്കുന്നു.
കൊച്ചി : എല്ലാ രൂപതകളും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടതാണെന്ന് ഓർമിപ്പിക്കുന്നു. 25 മത്സരാർത്ഥികളുള്ള ഒരു ഇടവകയെയോ ഒരു കത്തോലിക്കാസ്ഥാപനത്തെയോ ഒരു പരീക്ഷ സെൻ്ററായി അംഗീകരിക്കുന്നതാണ്. അവിടെ നിങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20 രൂപ. പഠനത്തിനായി ഉപയോഗിക്കേണ്ടത് പി.ഒ.സി. ബൈബിളും (പരിഷ്ക്കരിച്ച പതിപ്പ് അല്ല),