റവ ഡോ.കോശി മാത്യവിന് വരാപ്പുഴ അതിരൂപതയുടെ അഭിന്ദനങ്ങള്‍

 റവ ഡോ.കോശി മാത്യവിന് വരാപ്പുഴ അതിരൂപതയുടെ അഭിന്ദനങ്ങള്‍

റവ. ഡോ.കോശി മാത്യവിന് വരാപ്പുഴ അതിരൂപതയുടെ അഭിന്ദനങ്ങള്‍.

 

കൊച്ചി  :  വരാപ്പുഴ അതിരൂപത വൈദികനായ ഫാ. കോശി മാത്യു, 2021-2023 കാലയളവിൽ റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളി ക്രോസ്സിൽ നിന്ന് സഭാ ചരിത്രത്തിൽ ഉന്നത മാർക്കോടെ ലൈസൻഷ്യേറ്റും, തുടർന്ന് 2023-2025 കാലയളവിൽ (രണ്ട് വർഷത്തിനുള്ളിൽ) അതേ യൂണിവേഴ്സിറ്റിയിൽ നിന്ന് സഭാ ചരിത്രത്തിൽ ഉന്നത മാർക്കോടെ ഡോക്ടറേറ്റും കരസ്ഥമാക്കി. ഡോക്ടറേറ്റ് പഠന കാലയളവിൽ, കത്തോലിക്കാ സഭയിലെ വിശുദ്ധരെ നാമകരണം ചെയ്യുന്ന Dicastero della Cause dei Santi യിൽ നിന്ന് ‘Studium 2025’ എന്ന ആറ് മാസം നീണ്ടു നിൽക്കുന്ന ഡിപ്ലോമ കോഴ്‌സും, വൈദിക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ‘Corso per Formatori di Seminari’ എന്ന കോഴ്സും, ‘Esorcismo e la Preghiera di Liberazione’ എന്ന കോഴ്സും പൂർത്തിയാക്കി. റോമാ രൂപതയിലെ Santa Margherita Maria Alacoque എന്ന പള്ളിയിൽ Collaborator ആയി സേവനം ചെയ്തുകൊണ്ടാണ് ഇവയെല്ലാം പഠിച്ചത്.

admin

Leave a Reply

Your email address will not be published. Required fields are marked *