കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ.
കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു
കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ.
കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ വാക്കിലും പ്രവർത്തിയിലും കാരുണ്യം നിറച്ച ഇടയനായിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. കഴിഞ്ഞ 11 വർഷത്തോളം മലങ്കര ഓർത്തഡോൿസ് സഭയുടെ അധ്യക്ഷനായി സഭയെ നയിച്ച അദ്ദേഹം റോമൻ കത്തോലിക്ക സഭയുമായും അടുപ്പം സൂക്ഷിച്ച വ്യക്തിയായിരുന്നു.
അദ്ദേഹത്തിന്റെ ഭരണകാലയളവിൽ പാവപ്പെട്ടവർക്കും അശരണർക്കും സാന്ത്വനമായി ഒത്തിരി പദ്ധതികൾ നടപ്പിലാക്കി. രോഗികളോടുള്ള അദ്ദേഹത്തിന്റെ കരുതലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പരുമല കാൻസർ സെൻറർ. മനുഷ്യ സേവനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ അനുശോചനം അറിയിച്ചു.
Related
Related Articles
വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം: ശ്രീ. സാജൻ.കെ.ജോർജിന്
വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം: ശ്രീ. സാജൻ.കെ.ജോർജിന് കൊച്ചി : വരാപ്പൂഴ അതിരൂപത ആലുവ സെൻറ് ഫ്രാൻസീസ്സ് സേവൃർ ഇടവകാംഗം ശ്രീ സാജൻ.കെ.ജോർജിന് വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ
പിഴത്തുക കുറച്ചേക്കും, എന്നാലും മദ്യപകർക്ക് രക്ഷയില്ല
തിരുവനന്തപുരം:മോട്ടോർവാഹനനിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിൽ നിന്നും വ്യക്തത വരുന്നതുവരെ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു .ഹെൽമറ്റ്, സീറ്റ്ബെൽറ്റ്, പെർമിറ്റ് ലംഘനം എന്നിങ്ങനെയുള്ള
ദുരന്ത ജാഗ്രത പ്രവർത്തനങ്ങൾ; കൊവിഡ്- 19 പശ്ചാത്തലത്തിൽ. വെബിനാർ നടത്തി
കൊച്ചി : കാലവർഷക്കെടുതി കേരളത്തിൽ അതിരൂക്ഷമായ സാഹചര്യത്തിൽ കേരളം ഇന്ന് നേരിടുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ