വരാപ്പുഴ അതിരൂപത യുവജനൻ  കമ്മീഷ യുവജന ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

 വരാപ്പുഴ അതിരൂപത യുവജനൻ  കമ്മീഷ യുവജന ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

വരാപ്പുഴ അതിരൂപത യുവജനകമ്മീഷൻ  യുവജന ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

 

കൊച്ചി  :   കേരള കത്തോലിക്കാ സഭാ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപത യുവജന കമ്മീഷന്റെയും കെസിവൈഎം  സി എൽ സി,  ജീസസ് യൂത്ത് എന്നിവയുടെയും നേതൃത്വത്തിൽ വിവിധ ഇടവകകളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
യുവജനങ്ങൾ ദിവ്യബലിക്ക് നേതൃത്വം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ഫ്ലാഷ് മോബുകൾ അവതരിപ്പിക്കുകയും ചെയ്തു. വൈകിട്ട് ആശിർഭവനിൽ യുവജന കമ്മീഷന്റെ ഓഫീസിൽ വച്ച് യുവജന നേതാക്കളും ഫെറോന യൂത്ത് കോർഡിനേറ്റേഴ്സും ഒരുമിച്ചു കൂടുകയുണ്ടായി. അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ആൻറണി വാലുങ്കൽ പിതാവ് യുവജന ദിന സന്ദേശം നൽകി കേക്ക് മുറിക്കുകയും ചെയ്തു.  ഫാ. ജിജു ക്ലീറ്റസ് തീയ്യാടി ഫാ.ആനന്ദ് മണാലില്‍,  ഫാ. ഇമ്മാനുവൽ പനക്കൽ, രാജീവ് പാട്രിക്, അലൻ, ആഘോഷ് ഫ്രാൻസിസ് ഷെൻസൻ,  സിബിൻ യേശുദാസൻ, എന്നിവർ സംസാരിച്ചു. അഭിവന്ദ്യ പിതാവിന്റെയും ജീസസ് യൂത്ത് മ്യൂസിക് മിനിസ്ട്രിയുടെയും നേതൃത്വത്തിൽ യുവജനങ്ങൾ ഗാനങ്ങൾ ആലപിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *