കെഎല്‍സിഎ വരാപ്പുഴ അതിരൂപത – സമുദായ ദിനാചരണം സംഘടിപ്പിച്ചു

കെഎല്‍സിഎ വരാപ്പുഴ

അതിരൂപത –

സമുദായ ദിനാചരണം

സംഘടിപ്പിച്ചു

 

കൊച്ചി: കെഎല്‍സിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക സമുദായ ദിനാചരണം അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ മരിയസദന്‍ ഹാളില്‍ നടന്ന നേതൃസംഗമത്തിൽ അതിരൂപത പ്രസിഡന്റ് സി. ജെ പോള്‍ അദ്ധ്യക്ഷത വഹിച്ചു.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സമുദായദിന സന്ദേശവും കെഎല്‍സിഎ സംസ്ഥാന ജനനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് മുഖ്യ പ്രഭാഷണവും നടത്തി. മുൻ അതിരൂപത പ്രസിഡൻ്റുമാരായ വിക്ടർ മരക്കാശ്ശേരി അഡ്വ.വി.എ.ജെറോം. ഇ.ജെ.ജോൺ മാസ്റ്റർ, പി.എം.ബെഞ്ചമിൻ, അഡ്വ.ആൻ്റണി എം അമ്പാട്ട്, കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, കിൻഫ്ര പാർക്ക് ചെയർമാൻ സാബു ജോർജ് എന്നിവരെ യോഗത്തിൽ ആദരിച്ചു. കൗണ്‍സിലര്‍മാരായ മനു ജേക്കബ്, ഹെൻട്രി ഓസ്റ്റിൻ,അതിരൂപത ജനറൽ സെക്രട്ടറി ലൂയിസ് തണ്ണിക്കോട്ട്,അസി.ഡയറക്ടർ ഫാ.ജോസഫ് രാജൻ കിഴവന,വൈസ് പ്രസിഡൻ്റുമാരായ റോയ് ഡി ക്കൂഞ്ഞ, റോയ് പാളയത്തിൽ, സെക്രട്ടറി ബാബു ആൻ്റണി തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മുൻ ഡയറക്ടർ കത്തീഡ്രൽ വികാരി മോണ്‍.ജോസഫ് പടിയാരംപറമ്പില്‍ പതാക ഉയർത്തി. ക്രൈസ്തവരുടെ വിവാഹ രജിസ്ടേഷൻ സംബന്ധിച്ച് കേരള നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന വിവാഹരജിസ്ട്രേഷൻ ബില്ലിനെതിരെയുള്ള പ്രമേയം കെഎൽസിഎ അതിരൂപത സമിതിയംഗം വിൻസ് പെരിഞ്ചേരി അവതരിപ്പിച്ചു.

________


Related Articles

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആശിസ് സൂപ്പർമെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശീർവാദകർമ്മവും

ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റി റോഡ് നാമകരണം നിര്‍വഹിച്ചു

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ

വരാപ്പുഴ അതിരൂപതയിൽ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയുടെ സമാപനം : ഏപ്രിൽ 26 ഞായറാഴ്ച , 7-8 pm. ഒരു മണിക്കൂർ  പൊതുആരാധനയിൽ അതിരൂപത മുഴുവൻ പങ്കുചേരുന്നു .

വരാപ്പുഴ അതിരൂപതയിൽ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയുടെ സമാപനം : ഏപ്രിൽ 26 ഞായറാഴ്ച , 7- 8 pm. ഒരു മണിക്കൂർ  പൊതുആരാധനയിൽ അതിരൂപത മുഴുവൻ പങ്കുചേരുന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<