കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ
പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും
നടന്നു.
ആലപ്പുഴ: കെ.എൽ.സി.ഡബ്ള്യു എ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും ആലപ്പുഴ രൂപതയിൽ പൂങ്കാവ് സ്വർഗാരോപിത മാതാ തീർത്ഥാടക സെന്ററിൽ വച്ച് 2023 ഫെബ്രുവരി 13 ന് നടക്കുകയുണ്ടായി. രാവിലെ 9.30 സംസ്ഥാന പ്രസിഡന്റ് ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസീസ് പതാക ഉയർത്തി ജനറൽ കൗൺസിലിന് തുടക്കം കുറിച്ചു. 10 മണിക്ക് “ലത്തീൻ വനിതകളുടെ വളർച്ചയിൽ കെ.എൽ.സി.ഡബ്ല്യു.എ യുടെ യുടെ പ്രസക്തി” എന്ന വിഷയത്തിൽ സംസ്ഥാന അൽമായ കമ്മീഷൻ ഡയറക്ടർ റവ.ഫാദർ ഷാജ് കുമാർ ക്ലാസ്സെടുത്തു. തുടർന്ന് കെ.എൽ.സി.ഡബ്ള്യു.എ രൂപീകൃതമായതിനു ശേഷമുള്ള ഒരവലോകന റിപ്പോർട്ടും സംഘടനയുടെ വിജയഗാഥയും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി അൽഫോൻസ ആന്റിൽസ്, അഡ്വ.എൽസി ജോർജ് എന്നിവർ അവതരിപ്പിച്ചു. ശേഷം 12 രൂപതകളുടെയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അതിന് ശേഷം KRLCBC ഡെപ്യൂട്ടി സെക്രട്ടറി റവ.ഫാദർ തോമസ് തറയിൽ, ആത്മീയ ഉപദേഷ്ടാവ് റവ.ഫാദർ ജോസി കണ്ടനാട്ടുതറ, സംസ്ഥാന അല്മായ കമ്മീഷൻ ഡയറക്ടർ റവ.ഫാദർ ഷാജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉച്ചയ്ക്ക് ശേഷം 2.30 ന് ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ലാബർ, ഹെരിറ്റേജ് ആന്റ് കാനൻ ലോ കമ്മീഷൻ ചെയർമാൻ റൈറ്റ്. റവ.ഡോ. അലക്സ് വടക്കുംതല ഉത്ഘാടനം ചെയ്തു. സ്ത്രീ സംഘാടനം കാലഘട്ടത്തിന് അനിവാര്യമാണെന്നും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സമഗ്ര വികസനത്തിന് തുല്യ പങ്കാളിത്തം വഹിക്കേണ്ടവരാണ് സ്ത്രീകൾ എന്നും അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽപറഞ്ഞു. റവ.ഫാദർ തോമസ് തറയിൽ മുഖ്യ സന്ദേശവും വ.ഫാദർ ജോസി കണ്ടനാട്ടുതറ ആമുഖ സന്ദേശവും നൽകി. അൽഫോൻസാ ആന്റിൽസ്, തെരേസ,കർമ്മലീ സ്റ്റീഫൻ, മെറ്റിൽഡ മൈക്കിൾ , ഷെർളി സ്റ്റാൻലി, റവ.ഫാദർ ജോൺസൺ പുത്തൻ വീട്ടിൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. 11 രൂപതകളിൽ നിന്നായി 95 പേര് പങ്കെടുത്തു.
ഭാരവാഹികൾ
സംസ്ഥാന പ്രസിഡന്റ്
ശ്രീമതി ഷെർളി സ്റ്റാൻലി കണ്ണൂർ രൂപത
ജനറൽ സെക്രട്ടറി
ശ്രീമതി മെറ്റിൽഡ മൈക്കിൾ കൊച്ചി രൂപത
ട്രഷറർ ശ്രീമതി റാണി പ്രദീപ്
കോട്ടപ്പുറം രൂപത.
Related
Related Articles
കെഎൽസിഎ സുവർണ ജൂബിലി – വരാപ്പുഴ അതിരൂപത നേതൃസംഗമം നടത്തി
കെഎൽസിഎ സുവർണ ജൂബിലി – വരാപ്പുഴ അതിരൂപത നേതൃസംഗമം നടത്തി കൊച്ചി: കെഎൽസിഎ സംസ്ഥാനസമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ
മുഖ്യ മന്ത്രിക്ക് കത്തയച്ചു .മൂലമ്പിള്ളി പാക്കേജ് നടപ്പിലാക്കണം
മൂലമ്പിള്ളി പാക്കേജ് എത്രയും പെട്ടന്ന് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആർച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു .മൂലമ്പിള്ളി പദ്ധതിക്കുവേണ്ടി കുടിയിറക്കപെട്ടവരുടെ
കെഎൽസിഎ കലൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു
കെഎൽസിഎ കലൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കെഎൽസിഎ കലൂർ മേഖല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനും പുരസ്കാര വിതരണവും അതിരൂപത