തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് പാപ്പായുടെ സഹായം
തുർക്കിയിലെയും
സിറിയയിലെയും
ജനങ്ങൾക്ക് പാപ്പായുടെ
സഹായം.
വത്തിക്കാൻ സിറ്റി : കഴിഞ്ഞ ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ 41,000-ത്തിലധികം പേർ മരിക്കുകയും, പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും, നിരവധിപേർ ഭവനരഹിതരാകുകയും ചെയ്ത ഹൃദയഭേദകമായ അവസ്ഥയിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പായുടെ നേരിട്ടുള്ള ഇടപെടൽ ലോകശ്രദ്ധയാകർഷിക്കുന്നു.
കത്തോലിക്കാ സഭയുടെ വത്തിക്കാനിലെ ഉപവി പ്രവർത്തനങ്ങളുടെ ഓഫീസായ ഡികാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റി മുഖേന, തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാഥമിക സഹായം ഫ്രാൻസിസ് പാപ്പാ നൽകി. കത്തോലിക്കാസഭയുടെ തന്നെ കാരിത്താസ് സംഘടന നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് പുറമെയാണിത്.
ഇറ്റലിയിലെ നാപോളിയിൽ നിന്നും കപ്പൽ മാർഗമാണ് സഹായങ്ങൾ തുർക്കിയിലും സിറിയയിലും എത്തിക്കുന്നത്. അതിശൈത്യം മൂലം വിഷമിക്കുന്ന ജനതയ്ക്ക് സഹായമായി തെർമൽ ടി ഷർട്ടുകളും വിതരണം ചെയ്യുമെന്ന് പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ കൊൺറാഡ് ക്രാജെവ്സ്‌കി അറിയിക്കുകയും അദ്ദേഹം തന്നെ നേരിട്ട് അവ കാമ്പാനിയ തലസ്ഥാനത്ത് കൊണ്ടുവരുകയും ചെയ്തു.
Related Articles
ശരിയായ പ്രതികരണം സഹോദര്യമാവണം – യുദ്ധമല്ല
ശരിയായ പ്രതികരണം സഹോദര്യമാവണം – യുദ്ധമല്ല ഇറാഖിൽനിന്നും മടങ്ങിയെത്തിയ ശേഷം പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : വത്തിക്കാൻ : മാർച്ച് 10 ബുധാനാഴ്ചത്തെ പൊതുകൂടിക്കാഴ്ച
ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ
ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ സകലമരിച്ചവരുടെയും തിരുനാളുമായി ബന്ധപ്പെട്ട് നവംബർ രണ്ടാം തീയതി ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം. വത്തിക്കാന്‍ സിറ്റി
സമർപ്പിതജീവിതത്തെ അധികരിച്ച് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സമർപ്പിതജീവിതത്തെ അധികരിച്ച് പാപ്പായുടെ ട്വിറ്റർ സന്ദേശം. പാപ്പാ: നമുക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ചെറിയ കാര്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റുക! വത്തിക്കാൻ : നേട്ടങ്ങളും ലക്ഷ്യങ്ങളും ഫലങ്ങളും സമർപ്പിതജീവിതത്തിൻറെ മാനദണ്ഡങ്ങളാക്കുന്ന