തൂലിക മാറ്റിവച്ച് തെരുവില്‍ ഇറങ്ങിയ ധീരവനിത

അധോലകത്തെ മനുഷ്യര്‍ക്കു പ്രത്യാശയുടെ നവചക്രവാളം തുറന്ന ക്യാര അമിരാന്തെയെക്കുറിച്ച്.

– ഫാദര്‍ വില്യം നെല്ലിക്കല്‍

അഗതികള്‍ക്ക് സാന്ത്വനമായ വനിത
പത്രപ്രവര്‍ത്തകയുടെ തൂലിക മാറ്റിവച്ച് തെരുവിലേയ്ക്കിറങ്ങിയ ധീരവനിതയാണ് “നവചക്രവാളം” എന്ന പേരില്‍ ഇറ്റലിയുടെ  അധോലകത്തെ  അഗതികള്‍ക്കുള്ള പുനരധിവാസ പ്രസ്ഥാനങ്ങളുടെ സ്ഥാപക, ക്യാര അമിരാന്തെ. ഇറ്റലിയിലെ അറിയപ്പെട്ട മാധ്യമപ്രവര്‍ത്തകയും ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളിലെ എഴുത്തുകാരിയുമാണ് 53 വയസ്സുകാരി ക്യാര!

അധോലോകത്തിന് വെളിച്ചമായവള്‍ 
റോമിലെ വലിയ റെയില്‍ഗതാഗത കേന്ദ്രമായ തെര്‍മീനി (Roma Termini) കേന്ദ്രീകരിച്ചു സാമൂഹ്യതിന്മകള്‍ വളര്‍ന്ന അധോലോകത്തിന്‍റെ രാവുകളിലേയ്ക്ക് വെളിച്ചവുമായി ഇറങ്ങിച്ചെന്നതാണ്, രാഷ്ട്രതന്ത്രവും പത്രപ്രവര്‍ത്തനവും ഐച്ഛിക വിഷയമായി പഠിച്ച ക്യാരയുടെ ജീവിതത്തിലെ വഴിത്തിരിവും “നവചക്രവാള”മെന്ന പ്രസ്ഥാനത്തിന്‍റെ പിറവിയും! അവിടെ മദ്യപന്മാരെയും മയക്കുമരുന്നുകാരെയും മാത്രമല്ല, ഒറ്റയായ അമ്മമാരെയും, തെരുവിന്‍റെ മക്കളായ കുട്ടികളെയും യുവതികളെയും, കുറ്റവാളികളെയും, വേശ്യാവൃത്തിയില്‍ വ്യാപൃതരായിരിക്കുന്നവരെയും അവള്‍ സ്നേഹത്തോടെ ആശ്ലേഷിച്ച്, നവചക്രവാളത്തിന്‍റെ വെളിച്ചത്തിലേയ്ക്കും സുരക്ഷയിലേയ്ക്കും കൈപിടിച്ചു നയിച്ചു.

ഒരു നവചക്രവാളം തുറന്നപ്പോള്‍
രക്ഷയുടെ വെളിച്ചം തേടുന്ന മനസ്സുകള്‍ക്ക് പ്രകാശവുമായി ക്യാര ഓടി നടന്നപ്പോള്‍ ധാരാളം പേര്‍ കൈനീട്ടി. അവര്‍ക്ക് ക്യാ ര സാന്ത്വനമായി. അങ്ങനെ 1993-ല്‍ സന്നദ്ധ സേവകരുടെ സഹായത്തോടെ പിറവിയെടുത്ത തെരുവിലെ മക്കള്‍ക്കുള്ള പുനരധിവാസ പ്രസ്ഥാനമാണ് “നവചക്രവാളം,” New Horizon! ക്യാരയുടെയും സഹായികളായ കൂട്ടുകാരുടെയും പ്രവര്‍ത്തനചക്രവാളം മെല്ലെ വളര്‍ന്നപ്പോള്‍ റോമാരൂപതയുടെ അംഗീകാരം അതിനു ലഭിച്ചു. തുടര്‍ന്ന് റോമ വന്‍നഗരത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്ക്കും, ഇറ്റാലിയന്‍ പ്രവിശ്യകളുടെ ഇതര നഗരങ്ങളിലേയ്ക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.

സ്വര്‍ഗ്ഗവിഹാരം – പരിശീലനകേന്ദ്രവും ആസ്ഥാനവും
പുനരധിവസിപ്പിക്കാനുള്ള പരിശീലനവും, അഗതികള്‍ക്കു സംരക്ഷണവും, മറ്റു സഹായങ്ങളും നല്കുന്നതിനായി തുടങ്ങിയ കേന്ദ്രസ്ഥാനമാണ് റോമാ നഗരത്തില്‍നിന്നും 75 കി.മീ. അകലെ തെക്കു കിഴക്കന്‍ പ്രാന്തത്തിലുള്ള ഫ്രോസിനോനെയിലെ (Frosinone) “സ്വര്‍ഗ്ഗവിഹാരം,” Celestial Citadel ! അഗതികള്‍ക്ക് എല്ലാവിധത്തിലും സ്വര്‍ഗ്ഗതുല്യമായൊരു സ്ഥാപനം!  ഒരു സ്വകാര്യ രാജ്യാന്തര പ്രസ്ഥാനമായി വളര്‍ന്ന ക്യാര അമിരാന്തയുടെ നവചക്രവാളം പദ്ധതി,  ഇന്ന്  ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിലായി പുനരധിവസിപ്പിക്കപ്പെട്ട സ്ത്രീ-പുരുഷന്മാരുടെയും, കുട്ടികളുടെയും, യുവജനങ്ങളുടെയും  3000-ല്‍ അധികം വരുന്ന ഒരു വന്‍കൂട്ടായ്മയായി വളര്‍ന്നിട്ടുണ്ട്!

അംഗീകാരവും ആശീര്‍വ്വാദവും
2012-ല്‍ വത്തിക്കാന്‍റെ അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (Pontifical Council for Laity) ക്യാരയുടെ നവചക്രവാളത്തിന് അംഗീകാരം നല്കി. അതുപോലെ ഇറ്റാലി‍യന്‍ സര്‍ക്കാരും ഒരു ദേശീയ പുരസ്ക്കാരത്തിലൂടെ ക്യാര അമിരാന്തയെന്ന വ്യക്തിയുടെ സാമൂഹിക സമര്‍പ്പണത്തെ അംഗീകരിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ കാരുണ്യസന്ദര്‍ശനം
2016-ലെ യുവജനങ്ങള്‍ക്കായുള്ള സിനഡു സമ്മേളനത്തിലേയ്ക്ക് ക്യാരയെ പാപ്പാ ഫ്രാന്‍സിസ് ഉപദേശക സമിതി അംഗമായി ക്ഷണിച്ചു. നവചക്രവാളം പ്രസ്ഥാനത്തിന്‍റെ 25-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടും, അവരുടെ ത്യാഗസമര്‍പ്പണത്തിന് അംഗീകാരമെന്നോണവുമാണ് സെപ്തംബര്‍ 24-ന് ആസ്ഥാന കേന്ദ്രമായ ഫ്രോസിനോനെയിലെ സ്വര്‍ഗ്ഗവിഹാരം സന്ദര്‍ശിച്ച്, ഒരു ദിവസം മുഴുവനും അന്തേവാസികള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് അവിടെ ചെലവഴിച്ചത്

Courtesy: Vaticannews


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<