ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ്, അവസരം. ഓരോ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും, ജനസംഖ്യാനുപാതികമായിട്ടാണ് ,കോച്ചിംഗിന് അവസരമുണ്ടാകുക. നിലവിലെ സാഹചര്യത്തിൽ,വിദ്യാർത്ഥികൾക്ക് ഓൺലൈൻ രീതിയിലായിരിക്കും പരിശീലനം.
ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള വിദ്യാർഥികളെ പരിശീലനത്തിന് പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് മാർക്കിന്റെയും കുടുംബ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത ഏഴ് സ്ഥാപനങ്ങൾ മുഖേനയാണ് ഓൺലൈൻ കോച്ചിംഗ് സംഘടിപ്പിക്കുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം.
സർക്കാർ/എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരോ, പഠനം പൂർത്തിയാക്കിയവരോ ആയിരിക്കണം അപേക്ഷകർ .
കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുളളവരും ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55% മാർക്ക് നേടിയ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായിരിക്കണം, വിദ്യാർത്ഥികൾ .
അപേക്ഷക്രമം
വെബ് സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച്, അതാതു പരിശീലന സ്ഥാപനങ്ങളിലേക്ക് നേ രിട്ടോ ഇമെയിൽ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കണം. പരിശീലന സ്ഥാപനങ്ങളുടെ ലിസ്റ്റിനൊപ്പം അതാതു കേന്ദ്രങ്ങളിലെ കോഡിനേറ്ററുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഫെബ്രുവരി 20 ആണ്. അപേക്ഷിക്കുന്നതിനുള്ള ഫോം, താഴെക്കാണുന്ന ലിങ്കിൽ ഉണ്ട്.
http://www.minoritywelfare.kerala.gov.in/pdfnewsflash/1644553782caion_ugc.pdf