ബെനഡിക്ട് പതിനാറാമൻ പാപ്പ നിർമ്മലമായ വ്യക്തിത്വത്തിന് ഉടമ: അർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
ബെനഡിക്ട് പതിനാറാമൻ പാപ്പ
നിർമ്മലമായ
വ്യക്തിത്വത്തിന് ഉടമ:
അർച്ച്ബിഷപ്പ് ഡോ.ജോസഫ്
കളത്തിപ്പറമ്പിൽ
കൊച്ചി : ബെനഡിക്ട് പതിനാറാമൻ പാപ്പ നിർമ്മലമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ അനുസ്മരിച്ചു.
കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സ്മരണയ്ക്കായി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ പ്രാർത്ഥനാ ശുശ്രൂഷയും തുടർന്ന് നിശബ്ദമായുള്ള മെഴുകുതിരി പ്രദക്ഷിണവും അനുസ്മരണയോഗവും നടന്നു.
ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ബെനഡിക്ട് പതിനാറാമൻ പാപ്പയോടുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹം അനുസ്മരിച്ചു.
വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, കത്തീഡ്രൽ വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. ജോബ് വാഴക്കൂട്ടത്തിൽ, തുടങ്ങിയവർ നേതൃത്വം നൽകി. വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
Related
Related Articles
ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണണം.- ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ.
ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണണം- ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ ഉണ്ടായിട്ടുള്ള ആരോഗ്യ
അഖില കേരള ബാലജനസഖ്യം സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ ശാഖ ഉദ്ഘാടനം
അഖില കേരളബാലജനസഖ്യം സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ ശാഖ ഉദ്ഘാടനം കൊച്ചി : ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ അഖില കേരള ബാലജനസഖ്യത്തിന്റെ ഉദ്ഘാടനം 25/7 / 2022
ചരിയം തുരുത്ത് ഒരു അത്ഭുതമാകുമ്പോൾ..,.
ചരിയം തുരുത്ത് ഒരു അത്ഭുതമാകുമ്പോൾ..,. വരാപ്പുഴ : പ്രളയം ദുരന്തം വിതച്ച കടമക്കുടി പഞ്ചായത്തിലെ ചരിയംതുരുത്ത് എന്ന ചെറിയ പ്രദേശം നമ്മുടെ കണ്മുൻപിൽ സമ്മാനിക്കുന്നത് ഒരു