ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണണം.- ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ.
ബ്രഹ്മപുരം തീപിടുത്തം:
ആരോഗ്യപ്രശ്നങ്ങൾ
ഗൗരവമായി കാണണം-
ആർച്ച്ബിഷപ് ജോസഫ്
കളത്തിപ്പറമ്പിൽ.
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ ഉണ്ടായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഭരണകൂടം ഗൗരവമായി കാണണം എന്ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. പരീക്ഷ എഴുതുന്ന കുട്ടികൾ അവരുടെ ഒരുക്കങ്ങൾ, എല്ലാത്തിനെയും ഈ വിഷയം സാരമായി ബാധിച്ചിരിക്കുന്നു. ഇതിനോടൊപ്പം ഇപ്പോഴും നിലനിൽക്കുന്ന വിഷപ്പുക ശ്വസിച്ച് നിരവധി ആളുകൾ ശ്വാസകോശ രോഗികൾ ആകുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ട് . ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയെത്തുന്നവർക്ക് സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കാനുള്ള സംവിധാനം ഉറപ്പാക്കണം എന്നും ശ്വസിക്കാനുള്ള ശുദ്ധവായു പോലും ലഭിക്കാത്ത നാടായി നാം മാറരുതെന്നും, അടിയന്തര സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വരാപ്പുഴ അതിരൂപത ഒരുക്കമാണ് എന്നും അദ്ദേഹം അറിയിച്ചു.
Related
Related Articles
കോവിഡ് -19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു
കോവിഡ് -19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു കൊച്ചി : വരാപ്പുഴ അതിരൂപതയിൽ നിന്നും കോവിഡ് 19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.
ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു
ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു. കൊച്ചി:സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഈറ്റില്ലമാണ് കുടുംബമെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. എറണാകുളം പാപ്പാളി ഹാളില്‍ 2022
സി.എൽ. സി യുവജന ദിനം അജ്നയോടൊപ്പം…..
സി.എൽ. സി യുവജന ദിനം അജ്നയോടൊപ്പം….. കൊച്ചി : കേരള കത്തോലിക്ക സഭ യുവജന ദിനത്തോട് അനുബന്ധിച്ചു വരാപ്പുഴ അതിരൂപതാ സി. എൽ. സി കുടുംബം