ഭവന പുനരുദ്ധാരണ പദ്ധതി
ഭവന പുനരുദ്ധാരണ
പദ്ധതി
കൊച്ചി : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന നിർമാണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു.
ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്‌ളോറിംങ്, ഫിനിഷിംങ്, സാനിട്ടേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ. കുടുംബത്തിന് മുൻഗണന.
അപേക്ഷകയ്‌ക്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്.
2021-22 സാമ്പത്തിക വർഷം ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്ഥിര താസമ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖേനയോ നൽകണം. അപേക്ഷാ ഫോം www.minoritywelfare.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ ജില്ലാ കളക്ടറേറ്റിൽ സെപ്റ്റംബർ 30 വരെ സ്വീകരിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
Related Articles
അസംഘടിത തൊഴിൽ മേഖലയിൽ കെഎൽഎമ്മിന്റെ പ്രസക്തി വർദ്ധിച്ചു. ടി ജെ വിനോദ് എം എൽ എ
അസംഘടിത തൊഴിൽ മേഖലയിൽ കെഎൽഎമ്മിന്റെ പ്രസക്തി വർദ്ധിച്ചു. ടി ജെ വിനോദ് എം എൽ എ കൊച്ചി : അസംഘടിത തൊഴിൽ മേഖലയിൽ കേരള ലേബർ മൂവ്മെന്റിന്റെ
കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ.
കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ. കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ്
റവന്യു വകുപ്പില്‍ നിന്നും സാക്ഷ്യപത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും
തിരുവനന്തപുരം : റവന്യു വകുപ്പില്‍ നിന്നും വിതരണം ചെയ്യുന്ന വിവിധ തരത്തിലുള്ള സാക്ഷ്യപത്രങ്ങള്‍ പൊതുജനങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും. കേരള സര്‍ക്കാരിന്‍റെ എം-കേരളം എന്ന