മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാൻ ,പാസ് ലഭിക്കാൻ ,അറിയേണ്ടതെല്ലാം ….

തിരുവനന്തപുരം:  ലോക്ക്ഡൗണില്‍ വരുത്തിയ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള ഭാഗിക അനുമതി നിലവില്‍ വന്നു . പാസ് ഉപയോഗിച്ചാണ് മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. പൊലീസ് സ്റ്റേഷന്‍ ഹൗസ് ഉദ്യോഗസ്ഥര്‍ വഴി പാസ് ലഭിക്കും.

പാസ് ലഭിക്കാന്‍  ചെയ്യേണ്ടത് 

 • > പാസ്സിന്‍റെ മാതൃകയുടെ പ്രിന്‍റൗട്ട് എടുത്ത് ഉപയോഗിക്കാം. ( പാസ്സിന്റെ മാതൃക ചുവടെ ചേര്‍ക്കുന്നു. കേരള പൊലീസിന്‍റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ് എന്നിവയിലും പാസ്സിന്‍റെ മാതൃക ലഭ്യമാണ്.)
 •  ഇതില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച്‌ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം.

|

 •  ഇ-മെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം.
 •  രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് പാസ്സിന് സാധുത ഉണ്ടാവുക.
 •  എന്നാല്‍ വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഇളവുണ്ടാവും.
 • സാമൂഹിക അകലം പാലിച്ചുവേണം യാത്ര

പാസ്സില്‍ ചേര്‍ക്കേണ്ട പ്രധാന വിവരങ്ങള്‍

 • > പേര്
 • > യാത്ര ചെയ്യുന്ന ദിവസം
 • > വാഹന നമ്ബര്‍, ഡ്രൈവറുടെ വിശദാംശങ്ങള്‍
 • > യാത്ര തുടങ്ങുന്ന സ്ഥലവും അവസാനിക്കുന്ന സ്ഥലവും
 • > യാത്ര ചെയ്യുന്നതിനുള്ള കാരണം

എന്തെല്ലാം ആവശ്യങ്ങള്‍ക്ക് പാസ് അനുവദിക്കും

 • > അടിയന്തര ചികിത്സാ ആവശ്യങ്ങള്‍
 • > കുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍
 • > ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ടവര്‍ക്ക് കുടുംബാംഗങ്ങളുടെ അടുത്ത് തിരിച്ചെത്താന്‍
 • > ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ട കുടുംബാംഗത്തെ തിരിച്ചെത്തിക്കാന്‍
 • > ജോലി സ്ഥലത്തേക്ക് തിരിച്ചു പോവാന്‍
 • > വീട്ടില്‍ തിരിച്ചെത്താനാവാതെ ഒറ്റപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്
 • > സ്വന്തം വിവാഹം, അടുത്ത ബന്ധുവിന്റെ വിവാഹം

ഹോട്ട് സ്പോട്ട് ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണ്‍ ജില്ലകളിലാണ് പ്രത്യേക അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് അന്തര്‍ ജില്ലാ യാത്രക്ക് അനുമതിയുള്ളത്. ഇതിനായി കാറുകളോ മറ്റു സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കാം. കാറില്‍ ഡ്രൈവര്‍ക്കും പരമാവധി രണ്ടുപേര്‍ക്ക് യാത്രചെയ്യാം. പാസ് സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്ഥാന ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെയുള്ള മേഖലകളിലുള്ളവര്‍ക്ക് ജില്ലയ്ക്കകത്ത് അവശ്യ കാര്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യാം. ഡ്രൈവര്‍ക്കു പുറമേ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എസി പ്രവര്‍ത്തിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

കടപ്പാട് : ഡെയിലി ഹണ്ട്

 

 


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<