വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ…..
വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ
ജനരഹിതമായ ‘ഓൺ-ലൈൻ’ തിരുക്കർമ്മാചരണം
കോവിഡ്-19 മഹാമാരിയുടെ വർദ്ധിച്ച വ്യാപനവും ഇറ്റലി ദേശീയ തലത്തിൽ പ്രഖ്യാപിച്ച അടച്ചുപൂട്ടലും (Lock-down) കണക്കിലെടുത്താണ് പാപ്പാ ഫ്രാൻസിസ് ജനരഹിതമായി അർപ്പിക്കുന്നത്. എന്നാൽ മാധ്യമങ്ങളിലൂടെ ജനങ്ങൾക്കുവേണ്ടി തിരുക്കർമ്മങ്ങൾ തത്സമയം ലഭ്യമാക്കുമെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മാർച്ച് 23-ന് ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
ഓശാന ഞായർ മുതൽ ഈസ്റ്റർ പ്രഭാതംവരെ
സാധാരണ ഗതിയിൽ ഓശാനഞായർ മുതൽ ഈസ്റ്റർ പ്രഭാതപൂജവരെ നിറഞ്ഞുകവിയുന്ന വത്തിക്കാന്‍റെ ചത്വരവും തിരുക്കർമ്മവേദികളും, ലോകത്ത് എവിടെയും പോലെ മഹാമാരിമൂലം ജനരഹിതമായിരിക്കും. എന്നാൽ പ്രാതിനിധ്യ സ്വഭാവമുള്ള എണ്ണപ്പെട്ട ചെറിയ കൂട്ടായ്മയുടെ സാന്നിദ്ധ്യത്തിലായിരിക്കും പാപ്പായുടെ പരിപാടികൾ നടത്തപ്പെടുന്നത്.
വിശുദ്ധവാര പരിപാടികൾ വത്തിക്കാൻ മാധ്യമങ്ങൾ തത്സമയം ജനങ്ങൾക്കു ലഭ്യമാക്കും.
a) ഓശാന ഞായർ തിരുക്കർമ്മങ്ങളും ദിവ്യബലിയും
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ
മാർച്ച് 28 പ്രാദേശികസമയം രാവിലെ 10.30-ന്
ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക്
പാപ്പാ ഫ്രാൻസിസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും.
b) പെസഹാവ്യാഴം തൈലാഭിഷേകപൂജ
ഏപ്രിൽ 1 പ്രാദേശിക സമയം രാവിലെ 10 മണിക്ക്,
ഇന്ത്യയിൽ ഉച്ചതിരിഞ്ഞ് 1.30-ന് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ.
c) പെസഹാവ്യാഴം തിരുവത്താഴപൂജ
വൈകുന്നേരം പ്രാദേശിക സമയം 6-ന്,
ഇന്ത്യയിലെ സമയം രാത്രി9.30-ന്.
കർദ്ദിനാൾ സംഘത്തലവൻ, ബത്തീസ്ത റേ മുഖ്യകാർമ്മികനായിരിക്കും.
d) ദുഃഖവെള്ളിയാഴ്ച
പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിൽ രാത്രി 9.30-ന്
കുരിശാരാധന, പീഢാനുഭവ പാരായണം, ദിവ്യകാരുണ്യസ്വീകരണം
എന്നിവ പാപ്പാ ഫ്രാൻസിസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും.
e) കുരിശിന്‍റെവഴി
പ്രാദേശിക സമയം രാത്രി 9 മണിക്ക്,
ഇന്ത്യയിൽ ശനിയാഴ്ച വെളുപ്പിന് 12.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ.
പ്രാർത്ഥനകൾ ഒരുക്കിയത് ഉംബ്രിയ പ്രവിശ്യയിലെ സ്കൗട്സ് & ഗൈഡ്സും ഉഗണ്ടായിലെ രക്തസാക്ഷികളുടെ ഇടവകാംഗങ്ങളും, ദൈവസ്നേഹത്തിന്‍റെ അമ്മയുടെ നാമത്തിലുളള റോമാ രൂപതയിലെ ഇടവകയും ചേർന്നാണ്. റോമിലെ കുട്ടികളും യുവജനങ്ങളും ചേർന്ന് ഒരുക്കിയ ചിത്രങ്ങളാണ് കുരിശിന്‍റെവഴിയുടെ ഓരോ സ്ഥലങ്ങളും നിജപ്പെടുത്തുവാൻ പോകുന്നത്.
f) വലിയ ശനിയാഴ്ച, പെസഹാരാത്രി
പ്രാദേശിക സമയം രാത്രി 7.30-ന് ഇന്ത്യയിൽ രാത്രി 11 മണിക്ക്
പാപ്പാ ഫ്രാൻസിസ് മുഖ്യകാർമ്മികത്വം വഹിക്കുന്ന പെസഹാ ജാഗരാനുഷ്ഠാനവും ദിവ്യപൂജയും.
തിരുക്കർമ്മങ്ങൾ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ഭദ്രാസനത്തിന്‍റെ അൾത്താരയിലായിരിക്കും.
g) ഈസ്റ്റർ ഞായറാഴ്ച
ഏപ്രിൽ 4, പ്രാദേശിക സമയം രാവിലെ 10 മണിക്ക്
ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന്
പാപ്പായുടെ മുഖ്യകാർമ്മകത്വത്തിൽ ദിവ്യബലി
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ.
i) “ഊർബി എത് ഓർബി” സന്ദേശം
മദ്ധ്യാഹ്നം 12 മണിക്ക് പാപ്പാ നല്കുന്ന “ഊർബി ഏത് ഓർബി,”
നഗരത്തിനും ലോകത്തിനും എന്ന സന്ദേശം.
ഇന്ത്യയിൽ വൈകുന്നേരം 3.30-ന്.
Related
Related Articles
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം: പാപ്പായുടെ ബഹ്‌റൈൻ യാത്ര
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം: പാപ്പായുടെ ബഹ്‌റൈൻ യാത്ര വത്തിക്കാന്‍ സിറ്റി : നവംബർ മൂന്ന് മുതൽ ആറുവരെ നീളുന്ന ഫ്രാൻസിസ് പാപ്പായുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ
പാഴാക്കിക്കളയുന്ന ഭക്ഷണം പാവപ്പെട്ടവന്‍റെ അന്നം…
പരിഭാഷ – ഫാദര്‍ വില്യം നെല്ലിക്കല്‍ 1. ഭക്ഷണവും പോഷകാഹാരവും തമ്മിലുള്ള വികലമായ ബന്ധം “നമ്മുടെ പ്രവൃത്തികളാണ് ഭാവിയുടെ ഭാഗധേയം. പോഷകാഹാരം #സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജിതമായ
ക്രിസ്തുമസിന് വത്തിക്കാന്‍ ഒരുങ്ങുന്നു: പുൽക്കൂടിന്റെയും ട്രീയുടെയും ഉദ്ഘാടനം ഡിസംബർ 10ന്
ക്രിസ്തുമസിന് വത്തിക്കാന്‍ ഒരുങ്ങുന്നു: പുൽക്കൂടിന്റെയും ട്രീയുടെയും ഉദ്ഘാടനം ഡിസംബർ 10ന്. റോം: വത്തിക്കാനില്‍ തയാറാക്കുന്ന പുൽക്കൂടിന്റെ ഉദ്ഘാടനവും ക്രിസ്മസ് ട്രീ യിലെ ദീപാലങ്കാരങ്ങളുടെ പ്രകാശനവും ഡിസംബർ