വരാപ്പുഴ അതിരൂപത മതബോധന രംഗത്തിനു വേണ്ടി ജീവിതം  വ്യയം ചെയ്ത വ്യക്തിത്വം ..ഹെൻറി സർ ..

വരാപ്പുഴ അതിരൂപത മതബോധന രംഗത്തിനു വേണ്ടി ജീവിതം 

വ്യയം ചെയ്ത വ്യക്തിത്വം ..ഹെൻറി സർ ..

കൊച്ചി : വരാപ്പുഴ മതബോധന രംഗത്ത് ജ്വലിക്കുന്ന മുഖമാണ് ഹെൻറി സാറിന്റേത് .അതിരൂപതയുടെ വിശ്വാസ പരിശീലനരംഗത്തും കേരള ലത്തീൻ സഭയുടെ മതബോധന രംഗത്തും  വിലപ്പെട്ട സംഭാവനകൾ നൽകാൻ ഹെൻറി സാറിന് സാധിച്ചിട്ടുണ്ട് എന്നതിൽ തെല്ലും സംശയമില്ല .

ബഹുമാനപെട്ട റവ.ഫാ. അംബ്രോസ്  അറക്കലിന്റെ നിർദേശത്തിന്റെയും സ്നേഹാഭ്യര്ഥനയും തുടർന്നാണ് 1985- ൽ അതിരൂപത യുടെ മതബോധന രംഗത്ത് ഹെൻറി സാർ കടന്നു വരുന്നത് .1985 മുതൽ -2010 വരെയുള്ള ഹെൻറി സാറിന്റെ കാലഘട്ടം വിശ്വാസരംഗത്ത് നൂതന ആശയങ്ങളുടേതായിരുന്നു ..വ്യക്തമായ ചട്ടക്കൂടുകൾ ഒന്നും ഇല്ലാതിരുന്ന ,അതിരൂപത യുടെ പ്രാരഭ ദിശയിലുള്ള മതബോധന പ്രവർത്തനങ്ങൾക്ക് ഊടും പാവും നെയ്യാൻ സാറിന്റെ കരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് …വ്യക്തമായ ആസൂത്രണങ്ങളോടു കൂടിയ ഹെൻറി സാറിന്റെ പ്രവർത്തനങ്ങളും അവ നടപ്പിലാക്കാൻ കാണിച്ച ഇച്ഛാശക്തിയും എടുത്തു പറയേണ്ടത് തന്നെയാണ് .

കെ.ആർ. എൽ. സി. സി. യുടെ നേത്വത്വത്തിൽ ലത്തീൻ രൂപതയ്ക്ക് വേണ്ടിയുള്ള പുതിയ പാഠപുസ്തകങ്ങൾ രൂപ കല്പന ചെയ്യാൻ വൈദീകരോടൊപ്പം അഹോരാത്രം സേവനനിരതനാകാൻ സാറിന് സാധിച്ചു .ഒന്നു മുതൽ പതിനൊന്നാം ക്ലാസ്സ്‌ വരെയുള്ള പാഠപുസ്തകങ്ങളുടെ ഉള്ളടക്കവും മറ്റും ഹെൻറി സാറിന്റെ ചിന്തകളയുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും ഫലങ്ങളായിരുന്നു ..

പ്രൊമോട്ടേഴ്സ് ഉൾപ്പെടുന്ന അതിരൂപത യുടെ മതബോധന കോർ ഗ്രൂപ്പിന്റെ കൺവീനർ ആയിരുന്ന ഹെൻറി സാർ ,പ്രൊമോട്ടേഴ്സ് നെ വ്യക്തമായ മാർഗ നിർദ്ദേശങ്ങളും നൽകി മുന്നോട്ട് നയിച്ചിരുന്നു ..പി. ഒ. സി. യിൽ നിന്നുള്ള നിർദ്ദേശ പ്രകാരം തിരുവനന്തപുരം ,നെയ്യാറ്റിൻകര ,കണ്ണൂർ ,പുനലൂർ എന്നീ സ്ഥലങ്ങളിൽ മതബോധന അദ്ധ്യാപകർക്ക് ക്ലാസ്സ്‌ നയിച്ചിരുന്ന റിസോഴ്സ് പേഴ്സൺ കൂടിയായിരുന്നു ഹെൻറി സാർ ..കേരളത്തിലെ ലത്തീൻ രൂപതകളിൽ അങ്ങോളമിങ്ങോളം വിശ്വാസ പരിശീലനത്തിന്റെ കൈത്തിരി വെട്ടം പകർന്നു നൽകാൻ ഹെൻറി സാറിന് കഴിഞ്ഞിട്ടുണ്ട് …

സഭാസംബന്ധമായ കാര്യങ്ങളിൽ ,ഒരു അതോറിറ്റി തന്നെയായിരുന്നു ഹെൻറി സാർ …വ്യക്തമായ അറിവോടുകൂടിയും ബോധ്യത്തോടും കൂടിയുള്ള ഹെൻറി സാറിന്റെ ഇടപെടലുകൾ അതോറിറ്റി എന്ന വിശേഷണത്തിന് തീർത്തും അർഹനാക്കി തീർത്തു.

അതിരൂപതയുടെ ആത്മീയ ഉത്സവം എന്ന് അറിയപ്പെട്ടിരുന്ന മതബോധന ബൈബിൾ കലോത്സവത്തിലും ഹെൻറി സാറിന്റെ പങ്ക് എടുത്തു പറയേണ്ടത് തന്നെയാണ് …ബൈബിൾ കലോത്സവം ആരംഭിച്ചനാൾ മുതൽ 2010 വരെയുള്ള കാലഘട്ടം വരെ ബൈബിൾ കലോത്സവത്തിന്റെ ജനറൽ. കൺവീനർ ആയും മുഖ്യ സംഘാടകനായും നിറഞ്ഞു നിന്ന് പ്രവർത്തിക്കാനും തികഞ്ഞ അച്ചടക്കത്തോടും സിസ്റ്റമാറ്റിക് ആയും കലോത്സവങ്ങൾ പൂർത്തിയാക്കുവാനും ജനകീയമാക്കുവാനും സാറിന് സാധിച്ചു.

സമൂഹത്തിന്  മുൻപിൽ  വ്യക്തി പ്രഭാവം ഉയർത്തി കാണിക്കാൻ ഹെൻറി സാർ ശ്രമിച്ചിട്ടില്ല എന്നത് മറ്റുള്ളവരിൽ നിന്നും സാറിനെ വ്യതിരിക്തമാക്കുകയാണ്. അറിയപ്പെടാൻ വേണ്ടിയായിരുന്നില്ല ഹെൻറി സാറിന്റെ ഇടപെടലുകൾളും പ്രവർത്തങ്ങളും . തന്റെ നിലപാടിൽ വെള്ളം ചേർക്കാൻ സാർ ഒരിക്കിലും മുതിർന്നിട്ടില്ല .. ഒത്തിരി സുമനസ്സുകൾക്ക് വഴികാട്ടിയും ജീവിതമാർഗവും ആയിരുന്നു ഹെൻറി സാർ ..ആരും അറിയാത്ത ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉറവയായിരുന്നു സാർ …

പറഞ്ഞാൽ തീരാത്ത അത്രയും പ്രവര്ത്തനങൾ വിശ്വാസ പരിശീലന രംഗത്ത് കേരള ലത്തീൻ സഭയ്ക്കും  വരാപ്പുഴ അതിരൂപത മതബോധന രംഗത്തും കരഗത മാക്കാൻ ഹെൻറി സാറിന് കഴിഞ്ഞിട്ടുണ്ട് എന്ന് പറയുന്നതാണ് വാസ്തവം ..ഒരു പുരുഷായുസ്സിന്റെ സിംഹഭാഗവും അതിരൂപത യുടെ വിശ്വാസ പ്രവർത്തന രംഗത്ത് എരിഞ്ഞടങ്ങിയ ജീവിതം എന്ന് നിസംശയം പറയാം ..

 

 

 


Related Articles

നാലാം ഫെറോന മതബോധന ദിനം ഘോഷം -ഹെനോസിസ് ’22 ..

നാലാം ഫെറോന മതബോധന ദിനം ഘോഷം -ഹെനോസിസ് ’22 കൊച്ചി : നാലാം ഫൊറോന മതബോധന ദിനാഘോഷം ഹെനോസിസ് -22 തൈക്കൂടം സെൻ്റ് റാഫേൽ ചർച്ച് ഹാളിൽ

ജീവന്റെയും സ്നേഹത്തിന്റെയും സമന്വയമാണ് കുടുംബം.” – ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

ജീവന്റെയും സ്നേഹത്തിന്റെയും സമന്വയമാണ് കുടുംബം.” – ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി : ആഗോളകത്തോലിക്കാസഭ പ്രഖ്യാപിച്ച കുടുംബവർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടത്തിയ വലിയ കുടുംബങ്ങളുടെ 

റവന്യു വകുപ്പില്‍ നിന്നും സാക്ഷ്യപത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും

തിരുവനന്തപുരം :   റവന്യു വകുപ്പില്‍ നിന്നും വിതരണം ചെയ്യുന്ന വിവിധ തരത്തിലുള്ള സാക്ഷ്യപത്രങ്ങള്‍ പൊതുജനങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും.  കേരള സര്‍ക്കാരിന്‍റെ എം-കേരളം എന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<