വീട്ടിലാണെങ്കിലും പേടിക്കേണ്ട …വിളിപ്പുറത്തുണ്ട് ഡോക്ടർ ; സൗഖ്യത്തിന്റെ കരം നീട്ടി ലൂർദ് ആശുപത്രി

 

കൊച്ചി : നമ്മുടെ നാടും രാജ്യവും സമ്പൂർണ ലോക്ക് ഡൗണിൽ ആയിരിക്കുമ്പോൾ വിവിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന രോഗികൾ , വീട്ടിലാണെങ്കിലും വിഷമിക്കേണ്ട അവരെ സഹായിക്കാൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ തയ്യാറാണ് .

 

രാജ്യത്തെ നിലവിലുള്ള നിയമത്തോട് സഹകരിച്ചുകൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ലൂർദ് ആശുപത്രി നിങ്ങളെ സഹായിക്കും . ലൂർദ് വെബ് സൈറ്റ് വഴിയോ , മൊബൈൽ ആപ് വഴിയോ രജിസ്റ്റർ ചെയ്യുന്നവരെ ലൂർദിലെ ഡോക്ടർമാർ ഫോണിലൂടെ വിളിക്കും . നിങ്ങളുടെ ഡോക്ടറോട് നിങ്ങൾക്ക് നേരീട്ട് സംസാരിക്കാം . തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സൗജന്യ ടെലി മെഡിസിൻ സേവനം ലഭ്യമാക്കുക.

 

ആരോഗ്യപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരമാർഗങ്ങൾ നിർദേശിക്കും. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗൺസിലിങ് സംവിധാനവും ലൂർദിൽ ലഭ്യമാണ് .


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<