വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വെസ് വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി
വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വെസ് വരാപ്പുഴ അതിരൂപതയുടെ പുതിയ
ജുഡീഷ്യൽ വികാരി
കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി ആയി വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വസിനെ വരാപ്പുഴ അതിരൂപത മെത്രാപോലിത്ത ഡോ. ജോസഫ്
കളത്തിപ്പറമ്പിൽ നിയമിച്ചു . നിലവിൽ വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ , മാര്യേജ് ട്രൈബ്യുണൽ ഡിഫൻഡർ ഓഫ് ബോണ്ട് എന്നീ നിലകളിൽ സേവനം ചെയ്യുകയാണ് അദ്ദേഹം. ബാംഗ്ലൂർ സെൻറ്. പീറ്റേഴ്‌സ് പൊന്റിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദം(MCL) കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം പോഞ്ഞാശ്ശേരി ആരോഗ്യമാതാ ഇടവക അംഗമാണ്.
അതോടൊപ്പം നീണ്ട 7 വർഷത്തോളം വരാപ്പുഴ അതിരൂപത ജുഡീഷ്യൽ വികാർ ആയും അതിനു മുൻപ് അതിരൂപത മാര്യേജ് ട്രൈബുണലിൽ വിവിധ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്ത വെരി. റവ. ഫാ. ഫ്രാൻസിസ് ഡിസിൽവക്ക് ആർച്ച്ബിഷപ് നന്ദി അറിയിച്ചു.
Related
Related Articles
ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പേരില്‍ ജന്മനാട്ടില്‍ റോഡ്
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് വൈപ്പിന്‍കരയിലെ , അദ്ദേഹത്തിന്റെ ജന്മഗൃഹത്തിനോടു ചേര്‍ന്ന കുരിശിങ്കല്‍-ഓച്ചന്തുരുത്ത് സാന്താക്രൂസ് സ്‌കൂള്‍ റോഡിന്
“Ecclesia എക്സിബിഷൻ
“Ecclesia എക്സിബിഷൻ കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ എക്ലേസിയ എന്ന പേരിൽ തിരുസഭയെ കുറിച്ചുള്ള എക്സിബിഷൻ നടത്തി.
“പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന പദ്ധതിയുടെ ഉപജ്ഞാതാവായ ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക : KCYM LATIN സംസ്ഥാന സമിതി
കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന വിപ്ലവാത്മക പദ്ധതിയുടെ ഉപജ്ഞാതാവായ വരാപ്പുഴ ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക.