വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
വൈപ്പിൻ കടൽഭിത്തി നിർമ്മാണം
അടിയന്തരമായി പൂർത്തിയാക്കണം – ആർച്ച്
ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
വൈപ്പിൻ: വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. നായരമ്പലം പഞ്ചായത്തിൽ വെളിയത്താൻപറമ്പ് കടലാക്രമണ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. 20 വർഷത്തിലേറെയായി അനുഭവിക്കുന്ന യാതനകൾ അവിടെ കൂടിയ ജനം അദ്ദേഹത്തോട് വിവരിച്ചു. സമയബന്ധിതമായി കടൽ നിർമ്മാണവും പുലിമുട്ട് നിർമ്മാണവും പൂർത്തിയാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് , അസിസ്റ്റൻറ് ഡയറക്ടർ ഫാ.ജിബിൻ മാതിരപ്പള്ളി, വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി , ആക്ഷൻ കൗൺസിൽ ചെയർമാൻ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്,
ആക്ഷൻ കൗൺസിൽ കൺവീനർ ബിജു വടക്കേടത്ത്, ജോയിൻറ് കൺവീനർ ദിസി കൊച്ചുതറ, കെ എൽ സി എ വരാപ്പുഴ വൈസ് പ്രസിഡൻറ് റോയി ഡിക്കൂഞ്ഞ, പി ആർ അലോഷ്യസ് , ആൻറണി വടശ്ശേരി എന്നിവർ ആർച്ച്ബിഷപ്പിനൊപ്പം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
Related
Related Articles
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി -ലത്തീന്‍കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി – ലത്തീന്‍കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി കൊച്ചി : ക്ഷേമപദ്ധതികളുടെ വിതരണത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ വിഹിതമുണ്ടാകണമെന്ന കോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണെങ്കിലും ക്രൈസ്തവ
സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക
സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക കൊച്ചി : 1821 -ൽ പുരോഗമനത്തിന്റെ യാതൊരു സ്പർശനവും ഏൽക്കാത്ത പ്രദേശത്തായിരുന്നു നമ്മുടെ ഇടവകയായ “നടുവില
ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധികരണ വർഷമായി ആചരിക്കുന്ന ഈ വർഷത്തിലെ നോമ്പുകാലം ഏറെ പ്രാധാന്യമുള്ളതാണെന്ന്