സഭാവാര്‍ത്തകള്‍ – 14 .07.24

സഭാവാര്‍ത്തകള്‍ – 14 .07.24

വത്തിക്കാൻ വാർത്തകൾ

ജനാധിപത്യം ഇന്ന് അനാരോഗ്യം നേരിടുന്നു : ഫ്രാന്‍സിസ് പാപ്പാ

ജനകീയ പങ്കാളിത്തത്തിലൂടെയും, പരോപകാരപ്രദമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും ജനാധിപത്യത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ സഭ മുന്‍പോട്ടു വരണമെന്ന് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ജനാധിപത്യത്തില്‍ എല്ലാവരെയും ഉള്‍ച്ചേര്‍ക്കുവാനുള്ള പ്രോത്സാഹനം ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുന്നതിനുള്ള ഉത്തരവാദിത്വം, കത്തോലിക്കരുടെ മുഖമുദ്രയായിരിക്കണമെന്നും, ഇതിനെയാണ് യഥാര്‍ത്ഥരാഷ്ട്രീയ സ്‌നേഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

അതിരൂപത വാർത്തകൾ

പാവപ്പെട്ടവരില്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കാന്‍ നമുക്ക് കഴിയണം : ബിഷപ് ഡോ. ആന്റണി വാലുങ്കല്‍

കൊച്ചി : സമൂഹത്തിലെ പാവപ്പെട്ടവന്‍ ക്രിസ്തുവിന്റെ പ്രതിനിധികളാണെന്ന് മറക്കരുതെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു. വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ ബിഷപ്പ് ഡോ.ആന്റണി വാലുങ്കലിന് കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ നല്‍കിയ പൗര സ്വീകരണത്തില്‍ മറുപടി പ്രസംഗപ്രസംഗത്തിലാണ് പിതാവ് ഇങ്ങനെ പറഞ്ഞത്.
ഒരു മെത്രാനെന്ന നിലയില്‍ എന്റെ ആപ്തവാക്യം അനേകര്‍ക്ക് മോചനദ്രവ്യമാകുക എന്നതാണ്. നമ്മള്‍ ഒരുമിച്ചു നിന്നാല്‍ അനേകര്‍ക്ക് വിമോചനത്തിന്റെ സദ്വാര്‍ത്തയാകാന്‍ നമുക്കാകുമെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു.

 

ഭ്രുണഹത്യയിലൂടെ അനേക ലക്ഷം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് വേദനാജനകം.- ആര്‍ച്ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍.*

കൊച്ചി :  കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവസംരക്ഷണ യാത്രയ്ക്ക് വരാപ്പുഴ അതിരുപതയില്‍ നല്‍കിയ സ്വീകരണ സമ്മേളനം വരാപ്പുഴ അതിരുപത മെത്രാപ്പൊലിത്ത അഭിവ്ന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പില്‍ ഉത്ഘാടനം ചെയ്തു.  ഏറ്റവും സുരക്ഷിതമായ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വെച്ച് അനേക ലക്ഷം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്നും, ഈ ഭൂമിയുടെ ശബ്ദവും വെളിച്ചവും അനുഭവിക്കുവാനുള്ള ആ കുഞ്ഞുങ്ങളുടെ അവകാശത്തിനു വേണ്ടിയുള്ളതാണ് പ്രൊ ലൈഫ് പ്രവര്‍ത്തനമെന്നും പിതാവ് പറഞ്ഞു.

മതബോധന ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്‍ നേതൃത്വത്തില്‍ നടത്തപ്പെട്ട മതബോധന ലീഡേഴ്‌സ് സംഗമത്തില്‍ വിവിധ ഇടവകകളില്‍ നിന്നും 240 ഓളം കുട്ടികള്‍ പങ്കെടുത്തു. റവ ഡോ. സിജന്‍ മണുവേലിപറമ്പില്‍ , ‘നേതൃത്വം- വി.ഗ്രന്ഥത്തില്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. മതബോധന ഡയറക്ടര്‍. റവ. ഫാ. വിന്‍സെന്റ് നടുവിലപറമ്പില്‍ ഓറിയേന്റഷന്‍ ക്ലാസ്സ് നല്‍കി. മുപ്പത്തടം ഇടവകാംഗമായ ആല്‍ഡ്രിന്‍ അല്‍ ബര്‍ട്ട് , ഉദയംപേരൂര്‍ ഇടവകാംഗം ടെസ്സ്‌ന പൗലോസിനെയും ലീഡേഴ്‌സ് കണ്‍വീനര്‍മാരായിതിരഞ്ഞെടുത്തു.


Related Articles

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസ പദവിയുടെ ഒന്നാം വാർഷികം ആഘോഷിച്ചു.

കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് അനുസ്മരണ

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത.   കൊച്ചി :  ക്രൈസ്തവ പാരമ്പര്യ വേഷം ധരിച്ചവരുടെ ഏറ്റവും വലിയ സംഗമം നടത്തി റെക്കോർഡ്

വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും

വല്ലാർപാടം  ബൈബിൾ കൺവെൻഷൻ ഇന്ന് (06.09.22) സമാപിക്കും   കൊച്ചി : സെപ്റ്റംബർ 4ന് ആരംഭിച്ച വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും. തിരുവനന്തപുരം മൗണ്ടു് കാർമ്മൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<