സഭാവാർത്തകൾ – 13.08.23

 

 

സഭാവാർത്തകൾ – 13.08.23

 

 

 

വത്തിക്കാൻവാർത്തകൾ

രാവിലും പകലിലും  യുവജനങ്ങൾക്കൊപ്പം  ഫ്രാൻസിസ് പാപ്പാ 

ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ  തെഷോ പാർക്കിലെത്തിയ  എത്തിയ ഫ്രാൻസീസ് പാപ്പാ   ഏതാണ്ട് അരമണിക്കൂർ യുവജനങ്ങൾക്കിടയിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിച്ചു.   സന്തോഷനിർഭരവും ഭക്തിസാന്ദ്രവുമായ ഒരു അന്തരീക്ഷത്തിൽ പാപ്പായെ ഗാനങ്ങളോടെയും ആഹ്ലാദാരവങ്ങളോടെയുമാണ് യുവജനങ്ങൾ സ്വീകരിച്ചത്. നിരവധി ആളുകൾ പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും ചിത്രങ്ങളും  വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും പതാകകളും ഏന്തിയിരുന്നു. പാപ്പായെ വഹിച്ചുകൊണ്ടുള്ള വാഹനം മുൻപോട്ട് പോകുന്നതനുസരിച്ച് നിരവധി യുവജനങ്ങൾ ഒപ്പം ഓടുന്നതും കാണാമായിരുന്നു. പ്രാദേശിക റിപ്പോർട്ടുകൾ അനുസരിച്ച് ഏതാണ്ട് പതിനഞ്ച് ലക്ഷം ആളുകൾ ഈ സായാഹ്നത്തിൽ പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുക്കുവാനെത്തിയതായി കണക്കാക്കപ്പെടുന്നു.

അതിരൂപത വാർത്തകൾ

 

രാപ്പുഴ അതിരൂപത സന്യസ്ത സംഗമം നടന്നു.

കൊച്ചി :  വരാപ്പുഴ അതിരൂപതയുടെ കുടുംബ വിശുദ്ധീകരണ വര്‍ഷത്തോട നുബന്ധിച്ച്എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ വച്ച് സംഘടിപ്പിക്കപ്പെട്ട സന്യസ്ത സംഗമം വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ദൈവീക നന്മകള്‍ അന്യം നിന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ദൈവ ഹൃദയഭാവത്തോടുകൂടി മനുഷ്യര്‍ക്ക് നന്മ ചെയ്യുന്നവര്‍ ആകണം എല്ലാം സന്യസ്തരുമെന്ന്അഭിവന്ദ്യ മെത്രാപ്പോലീത്ത ഓര്‍മിപ്പിച്ചു. വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും നൂറുകണക്കിന് സന്യസ്തര്‍ പ്രസ്തുത സംഗമത്തില്‍ പങ്കെടുത്തു. ഇന്നത്തെ ലോകത്തില്‍ സന്യസ്ഥരുടെ സേവന പങ്കിനെ കുറിച്ച് ഫാ. വിന്‍സെന്റ് വാരിയത്ത് ക്ലാസ് നയിച്ചു. തുടര്‍ന്ന് ഇന്നും സംഘര്‍ഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടിയുള്ള സമാധാന പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു തുടര്‍ന്ന് നടത്തപ്പെട്ട ചര്‍ച്ചകള്‍ക്ക് മഞ്ഞുമ്മല്‍ പ്രൊവിന്‍ഷ്യല്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ നേതൃത്വം നല്‍കി. സമര്‍പ്പണത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയായ വരെയും ഉന്നത അക്കാദമിക പുരസ്‌കാരങ്ങള്‍ ലഭിച്ചവരെയും യോഗം ആദരിച്ചു. തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യ ആരാധനയോടെ അതിരൂപത സന്യാസ സംഗമം സമാപിച്ചു.

വൈദികരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് വലിയ ആശംസ കാർഡ് ഒരുക്കി.

വൈദികരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ദിനത്തില്‍ കുരീക്കാട് മതബോധന യൂണിറ്റ് വൈദിക ദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വലിയ ആശംസകാര്‍ഡ് തയ്യാറാക്കിയത്. ഏകദേശം 250 ഓളം വരുന്ന മതബോധന വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് 15 അടി നീളവും 5അടിപൊക്കവുമുള്ള കാര്‍ഡ് രൂപകല്‍പ്പന ചെയ്തത്. എല്ലാ മതബോധന വിദ്യാര്‍ഥികളും വരാപ്പുഴ അതിരൂപതയിലെ എല്ലാ വൈദികര്‍ക്കും ആശംസകാര്‍ഡ് അയയ്ക്കുകയും അവരുടെ സ്വന്തം വികാരിയച്ചന് വലിയ കാര്‍ഡ് ഒരുക്കിയുമാണ് വൈദിക ദിനം ആഘോഷമാക്കി തീര്‍ത്തത്. പണച്ചെലവ് ഇല്ലാത്ത എന്ത് സമ്മാനവും താന്‍ സ്വീകരിക്കും എന്നുള്ള വികാരിയച്ചന്റെ നിര്‍ദേശമാണ് അധ്യാപകര്‍ക്കും മതബോധന വിദ്യാര്‍ഥികള്‍ക്കും ഇങ്ങനെയൊരു വലിയ ആശംസകാര്‍ഡ് ഒരുക്കാന്‍ അവര്‍ക്ക് പ്രചോദനമായത്


Related Articles

വിശുദ്ധിയിലേക്കുളള വിളി: ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങള്‍.

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 110-111 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം. സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍

റോമൻ  കത്തോലിക്ക  സഭ

റോമൻ  കത്തോലിക്ക  സഭ                                  

“നഗരത്തിനും ലോകത്തിനു”മായി പ്രത്യാശയുടെ ഒരു സന്ദേശം

നഗരത്തിനും ലോകത്തിനു”മായി പ്രത്യാശയുടെ ഒരു സന്ദേശം വത്തിക്കാൻ : ഉത്ഥാന മഹോത്സവ നാളിൽ പാപ്പാ ഫ്രാൻസിസ് നല്കിയ (Urbi et Orbi) “ഊർബി എത് ഓർബി,” നഗരത്തിനും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<