സഭാ വാർത്തകൾ -19.02.23
സഭാ വാർത്തകൾ -19.02.23
വത്തിക്കാൻ വാർത്തകൾ
തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് പാപ്പായുടെ സഹായം.
വത്തിക്കാൻ സിറ്റി : ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ 41,000-ത്തിലധികം പേർ മരിക്കുകയും, പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും, നിരവധിപേർ ഭവനരഹിതരാകുകയും ചെയ്ത ഹൃദയഭേദകമായ അവസ്ഥയിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പായുടെ നേരിട്ടുള്ള ഇടപെടൽ ലോകശ്രദ്ധയാകർഷിക്കുന്നു.
കത്തോലിക്കാ സഭയുടെ വത്തിക്കാനിലെ ഉപവി പ്രവർത്തനങ്ങളുടെ ഓഫീസായ ഡികാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റി മുഖേന, തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാഥമിക സഹായം ഫ്രാൻസിസ് പാപ്പാ നൽകി.
അതിരൂപതാ വാർത്തകൾ
സ്നേഹഭവന സഹായ വിതരണം
കൊച്ചി : ആർച്ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ സ്വപ്ന പദ്ധതിയായ “സ്നേഹ ഭവനം ” സഹായ നിധിയിൽ നിന്ന് 36 കുടുംബങ്ങൾക്ക് സഹായ ധനം നൽകി. വരാപ്പുഴ അതിമെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ ജോസഫ് കളത്തിപറമ്പിൽ മെത്രാപോലീത്ത സഹായ ധന വിതരണം നിർവ്വഹിച്ചു. അതിരൂപതയുടെ ഇടയനായി സ്ഥാനം ഏറ്റെടുത്തതു മുതൽ ഭവന രഹിതരായി അതിരൂപതയിൽ ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ പിതാവ് ആരംഭിച്ചതാണ് ഈ സ്നേഹഭവനം പദ്ധതി. നാനാ മതസ്ഥരായ കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഭവന പൂർത്തീകരണത്തിനാണ് ഈ സഹായ ധനം നൽകുന്നത്.
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും നടന്നു.
ആലപ്പുഴ: കെ.എൽ.സി.ഡബ്ള്യു എ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും ആലപ്പുഴ രൂപതയിൽ പൂങ്കാവ് സ്വർഗാരോപിത മാതാ തീർത്ഥാടക സെന്ററിൽ വച്ച് 2023 ഫെബ്രുവരി 13 ന് നടക്കുകയുണ്ടായി. രാവിലെ 9.30 സംസ്ഥാന പ്രസിഡന്റ് ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസീസ് പതാക ഉയർത്തി ജനറൽ കൗൺസിലിന് തുടക്കം കുറിച്ചു. പൊതുസമ്മേളനം ലെബർ, ഹെരിറ്റേജ് ആന്റ് കാനൻ ലോ കമ്മീഷൻ ചെയർമാൻ റൈറ്റ്. റവ.ഡോ. അലക്സ് വടക്കുംതല ഉത്ഘാടനം ചെയ്തു. സ്ത്രീ സംഘാടനം കാലഘട്ടത്തിന് അനിവാര്യമാണെന്നും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സമഗ്ര വികസനത്തിന് തുല്യ പങ്കാളിത്തം വഹിക്കേണ്ടവരാണ് സ്ത്രീകൾ എന്നും അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽപറഞ്ഞു.
Related
Related Articles
ഒന്നാം ഫെറോന മതബോധന മേഖലാ ദിനം – IGNITE-2022. -m
ഒന്നാം ഫെറോന മതബോധന മേഖലാ ദിനം – IGNITE-2022. കൊച്ചി : ഒന്നാം ഫെറോന മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ 17/7/22 ന് സംഘടിപ്പിച്ച IGNITE-22 മേഖല
300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം.
300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം. കൊച്ചി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 300 വിശുദ്ധരുടെ
വല്ലാർപാടം സെൻ്റ് മേരിസ് ഹയർ സെക്കണ്ടറി സ്ക്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു
വല്ലാർപാടം സെൻ്റ് മേരിസ് ഹയർ സെക്കണ്ടറി സ്ക്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു. വല്ലാർപാടം : ത്യാഗോജ്വലമായ പ്രയത്നങ്ങളിലൂടെ വിദ്യാഭ്യാസ പുരോഗതി കൈവരിച്ച വിദ്യാലയമാണ്