അലയടിയായി തിരുവനന്തപുരം അതിരൂപതയുടെ പ്രതിഷേധ ധർണ്ണ

by admin | August 4, 2021 7:07 am

അലയടിയായി തിരുവനന്തപുരം

അതിരൂപതയുടെ പ്രതിഷേധ

ധർണ്ണ

തിരുവനന്തപുരം  : മത്സ്യക്കച്ചവട സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങളവസാനിപ്പിക്കണമെന്നും, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തന്നെ ആക്രമണം നേരിട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തിരുവനന്തപുരം അതിരൂപതയിലെ ഒട്ടുമിക്ക ഇടവകകളുടെയും, സംഘടനകളുടെയും നേതൃത്വത്തിൽ ഇടവകയിലെ മൽസ്യകച്ചവട സ്ത്രീ ഫോറത്തിന്റെ അംഗങ്ങളെ മുൻനിർത്തി നഗരത്തിന്റെ പല ഭാഗത്തായും ഇടവകയുടെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും പ്രധിഷേധ ധർണ സംഘടിപ്പിച്ചു.

തിരുവനന്തപുരം അതിരൂപത മത്സ്യവിപണന സ്ത്രി ഫോറം, മത്സ്യ തൊഴിലാളിഫോറം, TSSS, KLCA, KCYM, മറ്റു സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ഫിഷറീസ് മിനിസ്ട്രിയുടെനേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗത്തും പ്രതിക്ഷേധ ധർണകൾ നടത്തി. ഇടവകളിലെ മത്സ്യക്കച്ചവട സ്ത്രീകളുടെ സാന്നിധ്യത്തിൽ മണക്കാട്, ഗാന്ധി പാർക്ക്, സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റ്, കണ്ടെൻമെൻറ് ഗേറ്റ്, നോർത്ത് ഗേറ്റ്, പാളയം മാർക്കറ്റ്, രക്തസാക്ഷി മണ്ഡപം, നിയസഭ മന്ദിരം, വനിതാ കമ്മീഷൻ ഓഫീസ് തുടങ്ങിയ നഗരങ്ങളിലെ പ്രധാനയിടങ്ങളിലും വിഴിഞ്ഞം, അഞ്ചുതെങ്ങു, പരുത്തിയൂർ, പൂവ്വാർ, കരുംകുളം, പുല്ലുവിള, അടിമലത്തുറ,വിഴിഞ്ഞം, പലപ്പുർ, പള്ളം, അഞ്ചുതെങ്ങ്, സെൻ്റ് ആൻഡ്രൂസ്, തോപ്പു, മണക്കാട്, വലിയതുറ, ചമ്പാവു, മമ്പള്ളി, പുന്നമൂട്, ഫത്തിമപുരം, പുതുക്കുറിച്ചി എന്നിങ്ങനെ നിരവധി ഇടവകകളിലും ഒരേസമയം പ്രതിഷേധം നടന്നു.

കോവളം മണ്ഡലം MLA ശ്രീ. വിൻസെന്റ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ പ്രധിഷേധത്തിൽ സാനിധ്യം കൊണ്ട് ഐക്യദാർഡിയം പ്രഖ്യാപിച്ചു. പാളയം രക്തസാഷി മണ്ഡപത്തിൽ വച്ച് നടന്ന പ്രതിഷേധ കൂട്ടായിമയിൽ തിരുവനന്തപുരം അതിരൂപത ഫിഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ. ഷാജിൻ ജോസ് ഈ അതിക്രമത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നതുവരെ പ്രധിഷേധം തുടരുമെന്ന്‌ ആഹ്വനം ചെയ്യുകയും ചെയ്തു. പ്രതിഷേധത്തിൽ പ്രധാനമായും മൽസ്യകച്ചവട സ്ത്രികൾക്ക് നേരുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, തൊഴിൽ സംരക്ഷണം നൽകുക, അവരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. 15 പേരടങ്ങുന്ന ഗ്രൂപ്പുകളായി ഇടവകകളിലും, സംഘടനാതലത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധങ്ങൾ നടന്നത്.

Share this:

Source URL: https://keralavani.com/%e0%b4%85%e0%b4%b2%e0%b4%af%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82/