റോമന്‍ നഗരത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി ലെയോ പതിനാലാമന്‍ പാപ്പാ

 റോമന്‍ നഗരത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി  ലെയോ പതിനാലാമന്‍ പാപ്പാ

റോമന്‍ നഗരത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി  ലെയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍ സിറ്റി : കത്തോലിക്കാ സഭയുടെ 267 മത് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട, ലെയോ പതിനാലാമന്‍ പാപ്പാ തന്റെ രൂപതയായ റോമിന്റെ ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തു. മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, ഞായറാഴ്ച്ച, കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. അതിനു മുന്നോടിയായി, റോമന്‍ നഗരം നല്‍കിയ ആദരവും പാപ്പാ സ്വീകരിച്ചു. നഗരത്തിന്റെ ഭരണ സിരാകേന്ദ്രമായ കമ്പിദോല്യയില്‍ വച്ച് നടന്ന ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. നഗരപിതാവ്, റോബെര്‍ത്തോ ഗ്വാള്‍ത്തിയേരി, ഔദ്യോഗികമായി പാപ്പായെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു.

ലെയോ പതിനാലാമന്‍ പാപ്പാ, തന്റെ സന്ദേശത്തില്‍, റോമന്‍ നഗരത്തിനും, ഭരണകര്‍ത്താക്കള്‍ക്കും പ്രത്യേകം നന്ദിയര്‍പ്പിച്ചു. റോമന്‍ രൂപതയുടെ മെത്രാന്‍ എന്ന നിലയില്‍ തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോള്‍, തന്നില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന വലിയ ഉത്തരവാദിത്വത്തെപ്പറ്റി, താന്‍ ബോധ്യമുള്ളവനാണെന്നു പറഞ്ഞ പാപ്പാ, ദൈവജനത്തിന്റെ വിശ്വാസജീവിതവും, സമൂഹത്തിന്റെ പൊതുനന്മയുമാണ് തന്റെ മുന്‍ഗണനാവിഷയങ്ങളെന്നും അടിവരയിട്ടു പറഞ്ഞു. പൊതുനന്മയ്ക്കുവേണ്ടി, സഭയും, നഗരഭരണവും തങ്ങളുടെ സ്ഥാപന പരിതസ്ഥിതിയില്‍, സഹകാരികളായി വര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു.

നിങ്ങള്‍ക്കുവേണ്ടിയും, നിങ്ങളോടൊപ്പവും ഞാനും ഒരു റോമക്കാരന്‍ ആയിരിക്കുമെന്നും മാനുഷിക അന്തസ്സിനോടുള്ള പ്രതിബദ്ധത ഈ ജൂബിലി വര്‍ഷത്തില്‍ കൂടുതലായി പ്രാബല്യത്തില്‍ വരുത്തേണ്ടതിന്റെ ആവശ്യകതയും പാപ്പാ കൂട്ടിച്ചേര്‍ത്തു. റോമാ നഗരത്തിനു തന്റെ അപ്പസ്‌തോലിക ആശീര്‍വാദവും പാപ്പാ നല്‍കി.

 

admin

Leave a Reply

Your email address will not be published. Required fields are marked *