ക്രൈസ്തവർ സമാധാനസ്ഥാപകരാകണം: ഫ്രാൻസിസ് പാപ്പാ

by admin | January 20, 2023 5:46 am

ക്രൈസ്തവർ

സമാധാനസ്ഥാപകരാക

ണം: ഫ്രാൻസിസ് പാപ്പാ.

 

വത്തിക്കാന്‍ സിറ്റി : ഫിൻലാന്റിൽ നിന്നുള്ള എക്യൂമെനിക്കൽ പ്രതിനിധി സംഘത്തെ ജനുവരി 19-ന് വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, യുദ്ധങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഈ ലോകത്ത്, തങ്ങളുടെ പൊതുവായ വിളി തിരിച്ചറിഞ്ഞ്, ക്രൈസ്തവർ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളാകണമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഫിൻലന്റിൽ വച്ച് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധ ഹെൻറിയുടെ തിരുനാളിനോടനുബന്ധിച്ച് പതിവുപോലെ ഫിൻലന്റിൽനിന്നുള്ള സമൂഹം റോമിലേക്ക് നടത്തുന്ന തീർത്ഥാടനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ ആളുകളെയാണ് പാപ്പാ സ്വീകരിച്ച് സംസാരിച്ചത്.

ക്രൈസ്തവർക്കിടയിലുള്ള വിഭജനങ്ങളിലൂടെ ക്രിസ്തുവിന് എതിർസാക്ഷ്യം നൽകുന്നത് അവസാനിപ്പിക്കാനും, സുവിശേഷപ്രഘോഷണത്തിനുള്ള അതിയായ ആഗ്രഹം വളർത്തിയെടുക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. പരസ്പരമുള്ള ഐക്യത്തിന്റെയും, ഒരുമിച്ച് പ്രാർത്ഥിക്കാനുള്ള വിളിയും, വിഭജനങ്ങളെ തരണം ചെയ്യാനുള്ള ക്ഷണവുമാണ് വിശുദ്ധ ഹെൻറിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

Share this:

Source URL: https://keralavani.com/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b5%e0%b5%bc-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0/