ക്രൈസ്തവർ സമാധാനസ്ഥാപകരാകണം: ഫ്രാൻസിസ് പാപ്പാ
![ക്രൈസ്തവർ സമാധാനസ്ഥാപകരാകണം: ഫ്രാൻസിസ് പാപ്പാ](https://keralavani.com/wp-content/uploads/2023/01/pappa-finland.jpeg)
ക്രൈസ്തവർ
സമാധാനസ്ഥാപകരാക
ണം: ഫ്രാൻസിസ് പാപ്പാ.
ഫിൻലന്റിൽ വച്ച് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധ ഹെൻറിയുടെ തിരുനാളിനോടനുബന്ധിച്ച് പതിവുപോലെ ഫിൻലന്റിൽനിന്നുള്ള സമൂഹം റോമിലേക്ക് നടത്തുന്ന തീർത്ഥാടനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ ആളുകളെയാണ് പാപ്പാ സ്വീകരിച്ച് സംസാരിച്ചത്.
ക്രൈസ്തവർക്കിടയിലുള്ള വിഭജനങ്ങളിലൂടെ ക്രിസ്തുവിന് എതിർസാക്ഷ്യം നൽകുന്നത് അവസാനിപ്പിക്കാനും, സുവിശേഷപ്രഘോഷണത്തിനുള്ള അതിയായ ആഗ്രഹം വളർത്തിയെടുക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. പരസ്പരമുള്ള ഐക്യത്തിന്റെയും, ഒരുമിച്ച് പ്രാർത്ഥിക്കാനുള്ള വിളിയും, വിഭജനങ്ങളെ തരണം ചെയ്യാനുള്ള ക്ഷണവുമാണ് വിശുദ്ധ ഹെൻറിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.