സഭാവാര്‍ത്തകള്‍ : 12.10. 25

 സഭാവാര്‍ത്തകള്‍ : 12.10. 25

സഭാവാര്‍ത്തകള്‍ : 12.10. 25

 

വത്തിക്കാൻ വാർത്തകൾ

ക്രിസ്തുവിനോട് ചേര്‍ന്ന് ക്രൈസ്തവസാക്ഷ്യമേകി ജീവിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ.

 

2025 നവംബര്‍ 23-ന് ആചരിക്കപ്പെടുന്ന നാല്‍പ്പതാമത് ആഗോളയുവജനദിനത്തിലേക്ക് നല്‍കിയ സന്ദേശത്തില്‍, ക്രിസ്തുവിനോടൊപ്പമുള്ള ജീവിതത്തിനും, ലോകത്ത് വിശ്വാസസാക്ഷ്യത്തിനും യുവജനങ്ങളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ. തങ്ങളുടെ ജൂബിലിയുടെ അവസരത്തില്‍ റോമിലെത്തിയ യുവജനങ്ങള്‍ക്ക്, ഒക്ടോബര്‍ 7-ന് ഒപ്പിട്ട ആഗോളയുവജനദിനത്തിലേക്കുള്ള തന്റെ പ്രഥമസന്ദേശത്തിലൂടെയും പാപ്പാ നന്ദി പറഞ്ഞു.

വിശ്വാസവുമായി ബന്ധപ്പെട്ട തെറ്റായ ഉദ്‌ബോധനങ്ങളിലൂടെ പരസ്പരഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ വാക്കുകള്‍ക്ക് കാതുകൊടുക്കാതെ, ഭിന്നിച്ചുനില്‍ക്കുന്നതും അടിച്ചമര്‍ത്തപ്പെട്ടതുമായ സമൂഹങ്ങളെ അനുരഞ്ജനത്തിലേക്ക് നയിക്കാനും, അസമത്വങ്ങള്‍ നീക്കാനുമുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാനും പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു.

 

അതിരൂപത വാർത്തകൾ

 

കാക്കനാട് വണ്ടര്‍ലാ റൂട്ടിലുള്ള പള്ളിക്കരയില്‍ വി. കാര്‍ലോ അക്വിറ്റിസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യ ദൈവാലയത്തിലെ ആദ്യ തിരുനാള്‍

 

2025 ഒക്ടോബര്‍ 10, 11, 12 തീയതികളില്‍

 

തിരുനാള്‍ ദിനം – 2025 ഒക്ടോബര്‍ 12 ഞായര്‍

വൈകിട്ട് 5.00 ന്

വിശുദ്ധന്റെ കപ്പേള വെഞ്ചരിപ്പ്

തുടര്‍ന്ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി

മുഖ്യകാര്‍മ്മികന്‍ : മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപറമ്പില്‍

( വരാപ്പുഴ അതിരൂപതമെത്രപ്പോലീത്ത )

 

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍

2025 ഒക്ടോബര്‍ 12

ഒന്നാം സെമസ്റ്റര്‍ പരീക്ഷ

STD I – VIII

 

 

 

admin

Leave a Reply

Your email address will not be published. Required fields are marked *