ക്ഷമയും സാഹോദര്യവും ഉള്ളവരാകുക: സൈപ്രസിലെ കത്തോലിക്കാസഭയോട് ഫ്രാൻസിസ് പാപ്പാ

by admin | December 3, 2021 6:48 am

ഫ്രാൻസിസ് പാപ്പാ സൈപ്രസിലെ സമർപ്പിതസമൂഹവുമൊത്തുള്ള കൂടിക്കാഴ്ചയിൽ (Vatican Media)

ക്ഷമയും സാഹോദര്യവും

ഉള്ളവരാകുക:

സൈപ്രസിലെ

കത്തോലിക്കാസഭ

യോട് ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ : സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള മുപ്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയിൽ സൈപ്രസിലെ സമർപ്പിതസമൂഹത്തോടുള്ള പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം.

നിങ്ങളുടെ ഇടയിലായിരിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട് എന്ന വാക്കുകളോടെയാണ് സൈപ്രസിലെ തന്റെ ആദ്യ പ്രഭാഷണം ഫ്രാൻസിസ് പാപ്പാ ആരംഭിച്ചത്. തനിക്ക് ലഭിച്ച നല്ല വാക്കുകൾക്കും അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിനും നന്ദി പറഞ്ഞ പാപ്പാ, അവിടെ ഒരുമിച്ചുകൂടിയ എല്ലാവരുടെയും സേവനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞു.

അപ്പസ്തോലപ്രവർത്തനം പതിനൊന്നാം അദ്ധ്യായം 23-ആം വാക്യത്തെ അധികരിച്ച്, ഈ നാടിൻറെ പുത്രനായ വിശുദ്ധ ബർണബാസിനെപ്പോലെ, നിങ്ങളുടെ സഭയിലും ഈ മണ്ണിലും ദൈവത്തിന്റെ കൃപയുടെ പ്രവർത്തനങ്ങൾ കാണാനും, നിങ്ങളോടൊപ്പം ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളിൽ സന്തോഷിക്കാനും, ഒരിക്കലും തളരാതെയും നഷ്ടധൈര്യരാകാതെയും, വിശ്വാസത്തിൽ പിടിച്ചുനിൽക്കാൻ നിങ്ങളെ ഉദ്ബോധിപ്പിക്കാനുമാണ് താനും ഈ നാട്ടിൽ വന്നതെന്ന് പാപ്പാ പറഞ്ഞു.

സൈപ്രസിലെ മണ്ണിലെ വിവിധ സഭകളുടെ സാന്നിധ്യം എടുത്തുപറഞ്ഞ ഫ്രാൻസിസ് പാപ്പാ, ആദ്യം മാറോണീത്താ സഭയിലെ അംഗങ്ങളെയാണ് അഭിസംബോധന ചെയ്തത്. നൂറ്റാണ്ടുകളായി സൈപ്രസിൽ വന്നിറങ്ങി അവിടെ വളർന്ന സഭ വളരെയേറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി എങ്കിലും തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്നു എന്ന് പാപ്പാ അനുസ്മരിച്ചു. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം സൈപ്രസിന്റെ മധ്യസ്ഥനായ വിശുദ്ധ ബർണബാസുമായി ബന്ധപ്പെട്ടാണ് നടത്തിയത്.

അന്ത്യോക്യയിലെ സഭയെ സന്ദർശിക്കാനായി ജറുസലേമിലെ സഭ തിരഞ്ഞെടുത്ത ബർണബാസ്‌ വിശ്വാസവും ക്ഷമയുമുള്ള ഒരു വലിയ മനുഷ്യനായിരുന്നു എന്ന് പാപ്പാ പറഞ്ഞു. മറ്റു മതങ്ങളിൽനിന്ന് പരിവർത്തനം ചെയ്യപ്പെട്ടു വന്ന മനുഷ്യരെ ഒരു പര്യവേക്ഷകനെപ്പോലെ നോക്കിക്കാണുകയും, അവരുടെ ഉത്സാഹം നിറഞ്ഞതെങ്കിലും ദുർബലമായ വിശ്വാസത്തെ മനസ്സിലാക്കാനും അദ്ദേഹം ശ്രമിച്ചു. പുതുമയെ തിടുക്കത്തിൽ വിലയിരുത്താതെ, ദൈവത്തിന്റെ പ്രവർത്തികളെ കാണാൻ ശ്രമിക്കാനും, മറ്റ് സംസ്കാരങ്ങളെയും പാരമ്പര്യത്തെയും പഠിക്കാനും ഉള്ള ക്ഷമ കാണിക്കുകയും, അതോടൊപ്പം അവരുടെ വിശ്വാസത്തെ തകർക്കാതെ, അവരെ കൈപിടിച്ച് നടത്തുകയുമാണ് ബർണബാസ്‌ ചെയ്തത്.

 

സുവിശേഷവേലയിൽ ചെയ്യുന്ന സേവനത്തിന് എല്ലാവർക്കും നന്ദി പറഞ്ഞ പാപ്പാ, ആ ഒരു വഴിയാണ് അപ്പസ്തോലന്മാരായ പൗലോസും ബർണബാസും പഠിപ്പിച്ചതെന്ന് ഓർമ്മിപ്പിച്ചു. എപ്പോഴും ക്ഷമാശീലയായ, കാര്യങ്ങൾ വിവേചിച്ചറിയയാൻ കഴിവുള്ള, ആളുകളെ അനുഗമിക്കാനും, കൂടെച്ചേർക്കാനും, സഹോദര്യമുള്ളതുമായ ഒരു സഭയായിരിക്കാനും, മറ്റുള്ളവർക്ക് ഇടം കൊടുക്കാനും, പരസ്പരം ചർച്ചകൾ ചെയ്യുമ്പോഴും, ഒരുമിച്ച് നിൽക്കുന്ന ഒരു സഭയായി തുടരാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന പറഞ്ഞ പാപ്പാ, തന്റെ അനുഗ്രഹാശംസകൾ നേരുകയും, തനിക്കായി പ്രാർത്ഥനകൾ അപേക്ഷിക്കുകയും ചെയ്തു.

Share this:

Source URL: https://keralavani.com/%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3/