കോട്ടപ്പുറം രൂപത കെ.സി.വൈ.എം ലീഡേഴ്‌സ് മീറ്റ് 2025 സംഘടിപ്പിച്ചു.

കോട്ടപ്പുറം രൂപത കെ.സി.വൈ.എം ലീഡേഴ്‌സ് മീറ്റ് 2025 സംഘടിപ്പിച്ചു.
കൊച്ചി : കെ.സി.വൈ.എം കോട്ടപ്പുറം രൂപതയിലെ ഇടവക ഭാരവാഹികളുടെ നേതൃ സംഗമം ‘ലീഡേഴ്‌സ് മീറ്റ് 2025’ കോട്ടപ്പുറം വികാസില്‍ വെച്ച് നടത്തി. പ്രസിഡന്റ് ജെന്‍സന്‍ ആല്‍ബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് രൂപത ജനറല്‍ സെക്രട്ടറി ജെന്‍സന്‍ ജോയ് സ്വാഗതം ആശംസിച്ചു. രൂപതാ ഡയറക്ടര്‍ ഫാ.നോയല്‍ കുരിശിങ്കല്‍ ആമുഖപ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന അഡൈ്വസറി കൗണ്‍സില്‍ മെമ്പറും, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയുമായ ശ്രീമതി ജെസ്സി ജെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ‘ഇന്നിന്റെ യുവത’ എന്ന വിഷയത്തില്‍ സെഷന്‍ നയിച്ചു. തുടര്‍ന്ന് രൂപതയുടെ വരും കാല പ്രവര്‍ത്തനങ്ങള്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. യൂണിറ്റിലെ പ്രവര്‍ത്തനങ്ങളും ഇതര വിഷയങ്ങളും യൂണിറ്റ് ഭാരവാഹികള്‍ അവതരിപ്പിച്ചു. രൂപതാ സെക്രട്ടറി അനഘ ടൈറ്റസ് യോഗത്തില്‍ സന്നിഹിതരായവര്‍ക്ക് നന്ദി പറഞ്ഞു. രൂപത കെ.സി.വൈ.എം ഭാരവാഹികളായ ആമോസ് മനോജ്, ജീവന്‍ ജോസഫ്, ആല്‍ബിന്‍, ഹില്‍ന പോള്‍, അക്ഷയ് കെ.ആര്‍ എന്നിവര്‍ ലീഡേഴ്‌സ് മീറ്റിന്നേതൃത്വംനല്‍കി.