നവദർശൻ സ്കോളർഷിപ്പ് വിതരണം

by admin | December 19, 2020 3:53 pm

കൊച്ചി : സമൂഹത്തിൻറെ വളർച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. ഓരോ വിദ്യാർത്ഥികളുടെയും പ്രഥമ മുൻഗണന വിദ്യാഭ്യാസമേഖലയിലെ വളർച്ച ആയിരിക്കണമെന്നും അതുവഴി രാജ്യത്തിൻ്റെയും, സമൂഹത്തിൻ്റെയും, കുടുംബത്തിൻ്റെയും, സാമൂഹ്യ സാമ്പത്തിക വളർച്ച നേടാനാവൂ എന്ന് ബിഷപ്പ് കുട്ടികളോട് ആഹ്വാനം ചെയ്തു.

വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദർശൻ്റെ 2020ലെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. പ്ലസ് ടു വിനു ശേഷം ഉന്നതവിദ്യാഭ്യാസമേഖലയിൽ പഠിക്കുന്ന 2715 കുട്ടികൾക്ക് ഈ വർഷം 71 ലക്ഷം രൂപയാണ് സ്കോളർഷിപ്പ് ആയി നൽകുന്നത്.

ഉന്നത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് അവർ പഠനം പൂർത്തിയാക്കുന്ന കാലയളവ് വരെ തുടർ സ്കോളർഷിപ്പ് നവദർശൻ നൽകിവരുന്നു.

യോഗത്തിൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് ഫണ്ട് മൊബിലൈസേഷൻ ചെയർമാൻ റവ.ഫാദർ ജോസഫ് പടിയാരംപറമ്പിൽ ,നവദർശൻ ഡയറക്ടർ റവ.ഫാ.ആൻറണി ബിബു കാടoപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു

Share this:

Source URL: https://keralavani.com/%e0%b4%a8%e0%b4%b5%e0%b4%a6%e0%b5%bc%e0%b4%b6%e0%b5%bb-%e0%b4%b8%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b3%e0%b5%bc%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0/