ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണണം.- ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ.

by admin | March 9, 2023 7:26 am

ബ്രഹ്മപുരം തീപിടുത്തം:

ആരോഗ്യപ്രശ്നങ്ങൾ

ഗൗരവമായി  കാണണം-

ആർച്ച്ബിഷപ് ജോസഫ്

കളത്തിപ്പറമ്പിൽ.

 

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ ഉണ്ടായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഭരണകൂടം ഗൗരവമായി കാണണം എന്ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. പരീക്ഷ എഴുതുന്ന കുട്ടികൾ അവരുടെ ഒരുക്കങ്ങൾ, എല്ലാത്തിനെയും ഈ വിഷയം സാരമായി ബാധിച്ചിരിക്കുന്നു.  ഇതിനോടൊപ്പം  ഇപ്പോഴും നിലനിൽക്കുന്ന  വിഷപ്പുക  ശ്വസിച്ച്  നിരവധി ആളുകൾ ശ്വാസകോശ രോഗികൾ ആകുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ട്  .  ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയെത്തുന്നവർക്ക് സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കാനുള്ള സംവിധാനം ഉറപ്പാക്കണം എന്നും ശ്വസിക്കാനുള്ള ശുദ്ധവായു പോലും ലഭിക്കാത്ത നാടായി നാം മാറരുതെന്നും, അടിയന്തര സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വരാപ്പുഴ അതിരൂപത ഒരുക്കമാണ് എന്നും അദ്ദേഹം അറിയിച്ചു.

 

Share this:

Source URL: https://keralavani.com/%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%80%e0%b4%aa%e0%b4%bf%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%86/