മണിപ്പൂർ കലാപം : വല്ലാർപാടം ബസിലിക്കയിൽ ഇന്ന് (  June 7, 2023) വൈകിട്ട് 6 ന് കെസിബിസിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും.

by admin | June 7, 2023 10:00 am

മണിപ്പൂർ കലാപം : വല്ലാർപാടം ബസിലിക്കയിൽ ഇന്ന് 

 (  June 7, 2023) വൈകിട്ട് 6 ന് കെസിബിസിയുടെ

നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി

പ്രദക്ഷിണവും.

കൊച്ചി :  മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ന് (7 ജൂൺ 2023 ) വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസലിക്ക ദൈവാലയത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തുന്നു.

കെസിബിസിയിലെ എല്ലാ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും ഇതിൽ പങ്കെടുക്കുന്നു. നമ്മുടെ രാജ്യത്തിൽ ഐക്യവും മതസ്വാതന്ത്ര്യവും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരെയും ഈ പ്രാർഥനായജ്ഞത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, കെ.സി.ബി.സി) അറിയിച്ചു.

 

Share this:

Source URL: https://keralavani.com/%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b5%bc-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b5%bc%e0%b4%aa%e0%b4%be/