മികച്ച പ്രബന്ധത്തിനുള്ള അവാർഡ് – ഡോ ഏ.കെ ലീനയ്ക്ക്

മികച്ച പ്രബന്ധത്തിനുള്ള
അവാർഡ് – ഡോ ഏ.കെ
ലീനയ്ക്ക്
കൊച്ചി : കേരള സർക്കാരിൻ്റേയും സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തിരുവന്തപുരം കോവളത്ത് കേരള ആർട്സ് ആൻഡ് കൾച്ചർ വില്ലേജിൽ സംഘടിപ്പിച്ച ഒന്നാമത് കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസിൽ ബോധന ശാസ്ത്രത്തിലെ നവീന രീതികൾ എന്ന ഉപ വിഷയത്തിൽ
എറണാകുളം ജില്ലയിലെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ചാത്യാത്ത് സെന്റ് ജോസഫ് സ് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക ഡോ ഏ.കെ ലീനയ്ക്ക് മികച്ച പ്രബന്ധത്തിനുള്ള അവാർഡ് – 5000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും മെഡലും കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻ കുട്ടി, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ എ എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു കെ., എസ് സി ആർ ടി ഡയറക്ടർ ഡോ ജയപ്രകാശ് ആർ. കെ. എന്നിവരിൽ നിന്നും, ഏറ്റു വാങ്ങുന്നു. ആലുവ എടത്തല എട്ടേക്കർ സെന്റ് ജൂഡ് ചർച്ച് ഇടവകാംഗമാണ്.