വി. മാക്സിമില്യൻ കോൾബെ സെമിനാരി ആശീർവദിച്ചു.

by admin | July 13, 2021 8:46 am

വി. മാക്സിമില്യൻ കോൾബെ സെമിനാരി ആശീർവദിച്ചു.

 

കളമശ്ശേരി : വരാപ്പുഴ അതിരൂപതയിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്ന മൈനർ സെമിനാരി വിദ്യാർത്ഥികളുടെ പരിശീലനത്തിനായി പണി കഴിപ്പിച്ച വി. മാക്സിമില്യൻ കോൾബെ സെമിനാരി അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ  നിർവഹിച്ചു. തുടർന്ന് നടന്ന ദിവ്യബലിമദ്ധ്യേ സെമിനാരി ചാപ്പലും,. ദിവ്യബലിക്ക് ശേഷം സെമിനാരിക്ക് സമീപം പണികഴിപ്പിച്ച ഗ്രോട്ടോയും മോൺ.ഇലഞ്ഞിമറ്റം ആശിർവദിച്ചു.

മൈനർ സെമിനാരി റെക്ടർ . ഫാ. ജോസഫ് ഒളിപറമ്പിൽ, കോൾബേ സെമിനാരി റെക്ടർ ഫാ. ജോസി കൊച്ചാപ്പിള്ളി, വിയാനി ഹോം റെക്ടർ ഫാ. റാഫേൽ കല്ലുവീട്ടിൽ, സ്പിരിച്വൽ ഡയറക്ടർ ഫാ.ബൈജു കുറ്റിക്കൽ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ.ജോൺ ബാപ്റ്റിസ്റ്റ് കപ്പൂചിൻ, ഫെറോന വികാരി ഫാ. സക്കറിയാസ് പാവനത്തറ, ഫാ. രാജൻ കിഴവന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിശുദ്ധ മാക്സിമില്യൻ കോൾബെ 1932 ൽ കളമശ്ശേരിയിലെ തോട്ടം പള്ളി സന്ദർശിച്ചതിന്റെ ഓർമയ്ക്കായിട്ടാണ് സെമിനാരിക്ക് ആ പേരു നൽകിയത്. മൈനർ സെമിനാരി വിദ്യാർത്ഥികൾ രചിച്ച ദിവ്യകാരുണ്യ വിസീത്തയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ അടങ്ങിയ പുസ്തകവും അന്ന് അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു. വിശുദ്ധ മാക്സിമില്യൻ കോൾബെയുടെ തിരുശേഷിപ്പും അന്നേദിവസം ദേവാലയത്തിൽ പ്രതിഷ്ഠിച്ചു..

Share this:

Source URL: https://keralavani.com/%e0%b4%b5%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%af%e0%b5%bb-%e0%b4%95%e0%b5%8b%e0%b5%be%e0%b4%ac%e0%b5%86-%e0%b4%b8%e0%b5%86/