വൈപ്പിൻ നിയോജകമണ്ഡല വികസന സെമിനാറിന് ഒരുക്കം: പ്രഥമ യോഗം സംഘടിപ്പിച്ചു

by admin | December 14, 2022 6:27 am

വൈപ്പിൻ നിയോജകമണ്ഡല

വികസന സെമിനാറിന്

ഒരുക്കം: പ്രഥമ യോഗം

സംഘടിപ്പിച്ചു

 

കൊച്ചി  : വികസനത്തിന്റെ ഇരകൾ മാത്രമല്ല ഗുണഭോക്താക്കൾ ആകാനും സാധ്യതകൾ ഉണ്ടാകുന്ന തരത്തിൽ വരും നാളുകളിൽ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ പറഞ്ഞു. വികസനത്തിന്റെ ഇരകൾ ശിഥിലമാക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്യപ്പെടുന്ന രീതി മാറണമെന്നും ഭരണകൂടത്തിനു മുമ്പിൽ ന്യായമായ ആവശ്യങ്ങൾക്കായി ഐക്യത്തോടെ ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയുടെ അതിർത്തിയിൽ ഉൾപ്പെടുന്ന വിവിധ നിയോജക മണ്ഡലങ്ങളിൽ വികസന സെമിനാറുകൾ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വൈപ്പിൻ നിയോജകമണ്ഡല വികസന സെമിനാറിന് മുന്നൊരുക്കമായി വല്ലാർപാടത്ത് നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ.ഫ്രാൻസിസ് സേവ്യർ അധ്യക്ഷത വഹിച്ചു. ശ്രീ ജോസഫ് ജൂഡ് വിഷയം അവതരിപ്പിച്ചു. റവ.ഡോ. ആന്റണി വാലുങ്കൽ,
ഫാ. യേശുദാസ് പഴമ്പിള്ളി, അഡ്വ. ഷെറി ജെ തോമസ്, അഡ്വ. എൽസി ജോർജ്,
സി.ജെ. പോൾ, ബെന്നി പാപ്പച്ചൻ, ഫാ. ഫ്രാൻസിസ് ഡിക്സൻ, ബാബു തണ്ണിക്കോട്ട്, ആഷ്ലിൻ പോൾ,
മേരി ഗ്രേസ്,അലക്സ് ആട്ടുള്ളിൽ, ഫിലോമിന ലിങ്കൺ, ശ്രീ സ്റ്റാൻലി ഗോൺസാൽവസ് എന്നിവർ പ്രസംഗിച്ചു.

Share this:

Source URL: https://keralavani.com/%e0%b4%b5%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b5%bb-%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9c%e0%b4%95%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8/