പാപ്പാ ഫ്രാൻസിസിനെ സ്വീകരിക്കാൻ ഹങ്കറി ഒരുങ്ങുന്നു.

by admin | May 20, 2021 8:49 am

പാപ്പാ ഫ്രാൻസിസിനെ സ്വീകരിക്കാൻ ഹങ്കറി ഒരുങ്ങുന്നു.

 

വത്തിക്കാൻ : 52-Ɔമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് 2021 സെപ്തംബർ 5-മുതൽ 12-വരെ തിയതികളിൽ തലസ്ഥാന നഗരമായ ബുഡാപെസ്റ്റിൽ

 

ഹങ്കറിയിലെ ബുഡാപെസ്റ്റിൽ അരങ്ങേറാൻ പോകുന്ന 52-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോൺഗ്രസ്സിന്‍റെ സമാപന ദിവ്യബലിയിൽ സെപ്തംബർ 12-ന് ഒരു തീർത്ഥാടകനെപ്പോലെയായിരിക്കും പാപ്പാ ഫ്രാൻസിസ് എത്തുന്നത്.

അണിഞ്ഞൊരുങ്ങുന്ന ബലിവേദി :   

സമാപന ദിവ്യബലി അർപ്പിണം ബുഡാപെസ്റ്റിലെ ധീരയോദ്ധാക്കളുടെ ചത്വരത്തിലായിരിക്കും (Majestic Heroes Square). പാപ്പായുടെ ദിവ്യബലിയ്ക്ക് 2000-പേരുടെ ഗായകസംഘം 120-പേരടങ്ങുന്ന ബുഡാപെസ്റ്റ് ഓർക്കെസ്ട്രയുടെ (Budapest Symphony Orchestra) അകമ്പടിയോടെ അരങ്ങേറുമെന്നും കർദ്ദിനാൾ ഏർദോയുടെ പ്രസ്താവന വെളിപ്പെടുത്തി. സ്ഥലത്തെ മെത്രാപ്പോലീത്തയായ കർദ്ദിനാൾ പീറ്റർ ഏർദോയ്ക്കൊപ്പം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയെത്രോ പരോളിനും പാപ്പായുടെ ദിവ്യബലിയിൽ പങ്കെടുക്കും. ഹങ്കറിയിലെ കിഴക്കിന്‍റേയും ഗ്രീക്ക് കത്തോലിക്കാ സഭകളു‌ടേയും മെത്രാന്‍മാരും, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ് സഭകളുടെ തലവന്മാരും പാപ്പായുടെ ദിവ്യബലിയിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് കർദ്ദിനാൾ ഏർദോയുടെ പ്രസ്താവന വ്യക്തമാക്കി.

കൊറോണയ്ക്കെതിരായ കരുതലോടെ. : 

തലവരി പ്രകാരം ലോകത്ത് ഏറ്റവും അധികം കൊറോണാ രോഗബാധയാൽ ക്ലേശിച്ച നാടാണ് ഹങ്കറി. ജനസംഖ്യ 10 കോടിയോളം മാത്രമുള്ള ഹങ്കറിയിൽ കൊറോണയുടെ ആദ്യതരംഗം 29,000-പേരുടെ ജീവനാണ് അപഹരിച്ചത്. അതിനാൽ കൊറോണ രോഗവ്യാപനത്തിന് എതിരായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ജനങ്ങളുടെ നീക്കങ്ങളും സമ്മേളനവും.

ആപ്തവാക്യം
സങ്കീര്‍ത്തനം 87-ല്‍നിന്നും അടര്‍ത്തിയെടുത്ത, “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് 52-Ɔമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് 2021 സെപ്തംബർ 5-മുതൽ 12-വരെ തിയതികളിൽ നടക്കുവാന്‍ പോകുന്നത്.

Share this:

Source URL: https://keralavani.com/2322-2/