25 ദിവസം കൊണ്ട് ഒരു സമ്പൂർണ്ണ ബൈബിൾ;ഫാത്തിമ പള്ളിയിൽ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു.

25 ദിവസം കൊണ്ട് ഒരു സമ്പൂർണ്ണ

ബൈബിൾ;ഫാത്തിമ പള്ളിയിൽ

ബൈബിൾ കൈയെഴുത്തുപ്രതി

പ്രകാശനം ചെയ്തു.

 

കൊച്ചി : കുടുംബ വിശുദ്ധികരണ വർഷത്തോടനുബന്ധിച്ച് എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ 605 കുടുംബങ്ങളും ചേർന്ന് എഴുതിയ സമ്പൂർണ്ണ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. ഡെന്നി പാലയ്ക്കാപ്പറമ്പിലിന്റെ ആശയം ഇടവക ജനം ആവേശപൂർവ്വം ഏറ്റെടുക്കുകയായിരുന്നു. ബൈബിൾ എഴുത്തിന്റെ ഓരോ ഘട്ടത്തിനും സഹവികാരി ഫാ. ആന്റണി മിറാഷ് നേതൃത്വം നൽകി. ക്ഷാര ബുധൻ മുതൽ ഓരോ ദിവസവും രണ്ടു വചനം വീതം എന്ന ക്രമത്തിൽ, 25 ദിവസം കൊണ്ട് ഓരോ കുടുംബവും 50 വചനങ്ങൾ എഴുതി നൽകുക എന്ന രീതിയാണ് അവലംബിച്ചത്. അൻപത് വചനങ്ങൾ വീതം എഴുതാനുള്ള 722 പ്രത്യേകം രൂപകൽപ്പന ചെയ്ത ഷീറ്റ് പേപ്പറുകളും, പേനകളും ആദ്യമേ വീടുകളിൽ എത്തിക്കുകയായിരുന്നു. വിശുദ്ധ ഗ്രന്ഥം മുഴുവൻ 50 വചനങ്ങൾ വീതമായി തിരിക്കുകയും അത് എഴുതുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക എന്ന ദൗത്യം മതബോധന വിഭാഗം ഹെഡ്മാസ്റ്റർ ജിബി ജോബ്, അധ്യാപകരായ ഡെലീഷ്യ ജോൺ, ഡാനി എഡ്വേർഡ്, ബ്രിജിത്ത് ക്ലീറ്റസ്, നിഷ ജുമോൻ, മിൻറ്റോ ട്രീസാ, നിത ടിൻസൺ, മേരി ജസ്റ്റിൻ, റൈന ആൻറണി, ഷിബി ജോൺ, ആന്റണി റെക്സ്, ആനി പീറ്റർ എന്നിവർ നിർവഹിച്ചു. ഈസ്റ്റർ ദിവ്യബലിക്ക് ശേഷം ആഘോഷമായ ചടങ്ങിൽ ഫാ. ഡെന്നി പാലയ്ക്കാപ്പറമ്പിൽ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. ബൈബിളിന് മനോഹരമായ കവർ മെറ്റൽ എൻബോസിങ് ചെയ്തത് ഇടവകയിലെ ശ്രീമതി ജനിഫർ ആണ്.


Related Articles

മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി.

മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി.   കൊച്ചി : കേരളത്തിലെ ഏറ്റവും

സഭാവാര്‍ത്തകള്‍ – 23. 06. 24

സഭാവാര്‍ത്തകള്‍ – 23. 06. 24   വത്തിക്കാൻ വാർത്തകൾ വാതിലില്‍ മുട്ടുന്നവരുടെ സ്വരം കേള്‍ക്കണം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ സിറ്റി  :  ഐക്യരാഷ്ട്രസഭ ജൂണ്‍

വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും

വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും.   കൊച്ചി: വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<