സഭാ വാർത്തകൾ (11.12.22 )

സഭാ വാർത്തകൾ

(11.12.22 )

വത്തിക്കാൻ വാർത്തകൾ

പരിശുദ്ധ

അമ്മയ്‌ക്കൊപ്പം നടന്ന്

വിശുദ്ധിയിൽ ജീവിക്കുക: ഫ്രാൻസിസ്

പാപ്പാ.

 

വത്തിക്കാൻ :  പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൾ ദിനത്തിൽ നൽകിയ സന്ദേശത്തിൽ, പരിശുദ്ധ കന്യകാമറിയം വിശുദ്ധിയിൽ ജീവിച്ചതുപോലെ, . നന്മ തിരഞ്ഞെടുക്കുവാനും, തിന്മയുടെ പ്രലോഭനങ്ങളെ അതിജീവിക്കുവാനും പരിശുദ്ധ അമ്മയുടെ കരം പിടിച്ച്മുന്നോട്ടുപോകുവാനും,പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. പാപമില്ലാതിരുന്ന ഏക മനുഷ്യവ്യക്തിയായ പരിശുദ്ധ അമ്മ, നമ്മുടെ ആധ്യാത്മികപോരാട്ടങ്ങളിൽ നമ്മോടൊപ്പമുണ്ടെന്നത് നമുക്ക് ധൈര്യമേകുന്ന ഒരു വസ്തുതയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
അതിരൂപതാ വാർത്തകൾ
“O MIRA NOX” ക്രിസ്തുമസ് അഗാപ്പെ
വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഒന്നാം ഫെറോന കത്തീഡ്രൽ മേഖല “O MIRA NOX” ക്രിസ്തുമസ് അഗാപ്പെ 04.12.22 ന് എളംകുളം ഫാത്തിമ മാതാ പള്ളി പാരിഷ് ഹാളിൽ വെച്ച് നടത്തുകയുണ്ടായി. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ.മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം ‘ഓ മിറ നോക്സ് ‘ ക്രിസ്തുമസ് അഗാപ്പെ ഉദ്ഘാടനം ചെയ്തു.
ഒന്നാം ഫെറോന മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വില്യം ചാൾസ് തൈ ക്കൂട്ടത്തിൽ അധ്യക്ഷ പ്രസംഗം നടത്തി. മതാധ്യാപകരുടെ ഈ സ്നേഹ സംഗമത്തിൽ 50 വർഷം പൂർത്തിയാക്കിയവരെയും,   ലോഗോസ് ക്വിസ് 2022 മത്സരത്തിൽ അതിരൂപത തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും,   ക്രിസ് ബെൽസ് കരോൾ മേഖല തലം വിജയികളായവരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.

300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം.

പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 300 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായി ഒരുക്കി. .വിശുദ്ധരോടുള്ള ഭക്തിയും വണക്കവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പ്രദർശനത്തിൽ ഇടവകയിൽ നിന്നും മറ്റു ഇടവകകളിൽ നിന്നും വിശുദ്ധരുടെ തിരുശേഷിപ്പ് വണങ്ങുന്നതിനുമായി നിരവധി വിശ്വാസികൾ എത്തിച്ചേരുകയുണ്ടായി.

 

 

ലഹരിക്കെതിരെ സ്ത്രീകൂട്ടായ്മ”

പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയിലെ KLCWA പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ “ലഹരിക്കെതിരെ സ്ത്രീകൂട്ടായ്മ” എന്ന പേരിൽ 35 ഓളം വനിതകളും മതബോധന വിഭാഗത്തിലെ വിദ്യാർത്ഥിനി വിദ്യാർത്ഥികളും ചേർന്ന് ദൃശ്യാവിഷ്കരണ പരിപാടി ഒരുക്കി.. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന അർബുദത്തെ പാടെ തുടച്ചുനീക്കുവാനും കുട്ടികളെ പതിയിരുന്ന് ആക്രമിക്കുന്ന ലഹരികഴുകന്മാരിൽ നിന്നും അവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്ഈ പരിപാടി സംഘടിപ്പിച്ചത്.

 

 

admin

Leave a Reply

Your email address will not be published. Required fields are marked *