അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് .

 അഭിരുചിക്കനുസരിച്ച കോഴ്സുകൾ കണ്ടെത്താൻ ഏപ്രിൽ 24 മുതൽ കരിയർ വീക്കുമായി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് .

അഭിരുചിക്കനുസരിച്ച കോഴ്സുകൾ

കണ്ടെത്താൻ ഏപ്രിൽ

24 മുതൽ കരിയർ വീക്കുമായി

ഐസാറ്റ് എഞ്ചിനീയറിംഗ്

കോളേജ് .

 

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് സയൻസ് വിദ്യാർത്ഥികൾക്കായി നൂതന ടെക്‌നോളജിയുടെ ലോകത്തെ വിവിധങ്ങളായ വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുന്ന ഐസാറ്റ് കരിയർ വീക്ക്‌ 2023(“A leap into the world of technology”- കരിയർ ഗൈഡൻസ് ആൻഡ് ഓറിയന്റേഷൻ പ്രോഗ്രാം”) ഏപ്രിൽ 24 മുതൽ 28 വരെ നടത്തപ്പെടുന്നു. പ്ലസ്ടു സയൻസ് വിദ്യാർഥികൾക്കും, ഡിപ്ലോമ അവസാനവർഷ വിദ്യാർത്ഥികൾക്കും BSc ഡിഗ്രി ഉള്ളവർക്കും പ്രോഗ്രാമിൽ പങ്കെടുക്കാം.
എഞ്ചിനീയറിംഗ് പഠനത്തിലെ നൂതന ബ്രാഞ്ചുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡാറ്റാ സയൻസ്, റോബോട്ടിക്സ്, മെക്കാട്രോണിക്സ്, സ്പേസ് സയൻസ്, മറൈൻ എഞ്ചിനീയറിംഗ് പോലുള്ള ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ അറിയാനും, ടെക്നിക്കൽ കോഴ്സ് തിരഞ്ഞെടുപ്പിനും IT മേഖല ലക്ഷ്യം വെക്കുന്നവർക്ക് B.Tech, BCA, BSc കോഴ്സുകളിൽ ഏറ്റവും മികച്ചത് കണ്ടെത്താനും സഹായകമാകുന്ന സെഷനുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് എഞ്ചിനീയറിംഗ് അഭിരുചി സ്വയം തിരിച്ചറിയാനായി കോർ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ ലാബുകളും വർക്ഷോപ്പുകളും കണ്ട് മനസിലാക്കാനുള്ള വലിയ അവസരമാണ് തയ്യാറാക്കിയിട്ടുള്ളത് .

admin

Leave a Reply

Your email address will not be published. Required fields are marked *