കെ എൽ സി എ കിഡ്സ് അതലറ്റിക് സമ്മർകോച്ചിംങ്ങ് ക്യാമ്പ് ആരംഭിച്ചു
കെ എൽ സി എ കിഡ്സ് അതലറ്റിക്
സമ്മർകോച്ചിംങ്ങ്
ക്യാമ്പ് ആരംഭിച്ചു.
കൊച്ചി : കെഎൽസിഎ ഓച്ചന്തുരുത്ത് നിത്യസഹായമാതയൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംങ്ങ് ക്യാമ്പ്ആരംഭിച്ചു .4 വയസ്സ് മുതൽ 12 വയസ്സുവരെ ഉള്ള 70 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. 20 ദിവസം നീണ്ടു നിൽക്കുന്നസമ്മർ കോച്ചിംങ്ങ് ക്യാമ്പ് ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളിയങ്കണത്തിൽ കൊച്ചിൻ കോസ്റ്റൽ പോലീസ് സി.ഐ ശ്രീ സുനുകുമാർ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ലൈജുകളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.റോണി ജോസഫ് മനക്കിൽ, സെൻ്റമേരീസ് സ്ക്കൂൾ ഹെഡ് മാസ്റ്റർ ആൻറണി, സെൻ്റ് പീറ്റേഴ്സ് സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് മിനിമാർഷൽ, അതിരൂപതാ കായിക ഫോറം കൺവീനർ നിക്സൻ വേണാട്ട്, കോച്ച് മെറീന അഗസ്റ്റിൻ, കോസ്റ്റൽ പോലീസ് എസ്.ഐ ഗിൽബർട്ട് റാഫേൽ മേഖലാ സെക്രട്ടറി ആൻറണി ബാബു, യൂണിറ്റ് സെക്രട്ടറി ആൻ്റണി സാബുവാര്യത്ത് നിലേഷ് മൈക്കിൾ , ജാക്സൻകുഴുമാടശ്ശേരി, റെൽഷിൽ മങ്ങാട്ട്, ജോഷി വലിയ പറമ്പിൽ, ഡിക്സൻ മുക്കത്ത്, ആൻറണി സജി, ഡെൽസി ആൻറണി, ജിബിൻ കളരിക്കൽ, ഷിജു വാര്യത്ത്, രാജേഷ് എടപ്പങ്ങാട്ട്, റിൻസൻ പീടിയേക്കൽ’ എന്നിവർ സംസാരിച്ചു20 ദിവസം നീളുന്ന ക്യാമ്പ് മെയ് 9 ന് അവസാനിക്കും.