“ഗ്രാത്തുസ് 2023” പൂർവ വിദ്യാർത്ഥിക്കൾക്ക് ആദരവ്
“ഗ്രാത്തുസ് 2023” പൂർവ
വിദ്യാർത്ഥിക്കൾക്ക് ആദരവ്.
കൊച്ചി : സെൻറ് ആൽബർട്ട്സ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു “ഗ്രാത്തുസ് 2023”. കോളേജ് മാനേജ്മെന്റിന്റെയും അലുംനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എഴുപത്തിയഞ്ച് പ്രമുഖ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു.
വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയായിരുന്ന വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് എമിറേറ്റ്സ് ഡോ: ഫ്രാൻസിസ് കല്ലറക്കലിന് ഉപഹാരം ആർച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ സമ്മാനിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
കോളേജ് മാനേജർ റെവ. ഡോ. ആന്റണി തോപ്പിൽ അധ്യക്ഷത വഹിച്ചു. ഡോ: ഫ്രാൻസിസ് കല്ലറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ: ബിജോയ് വി എം, അലുംനി അസോസിയേഷൻ പ്രസിഡന്റ് പ്രഫ. എം എ സോളമൻ, സെക്രട്ടറി ഡോ : റെറ്റിന ക്ളീറ്റസ് എന്നിവർ പ്രസംഗിച്ചു.