വരാപ്പുഴ അതിരൂപതയിലുള്ള വിവിധ അഗതി മന്ദിരങ്ങളിലെ വയോജനങ്ങളുടെ സംഗമം നടത്തി

വരാപ്പുഴ അതിരൂപതയിലുള്ള വിവിധ അഗതി മന്ദിരങ്ങളിലെ വയോജനങ്ങളുടെ സംഗമം നടത്തി.
വരാപ്പുഴ അതിരൂപത ജൂബിലി ആചരണങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബർ 3-ാം തീയതി വല്ലാർപാടം ബസിലിക്കയിൽ വച്ച് വരാപ്പുഴ അതിരൂപതയിലുള്ള വിവിധ അഗതി മന്ദിരങ്ങളിലെ വയോജനങ്ങളുടെ സംഗമം നട. സംഗമത്തിന് തുടക്കം കുറിച്ചു ദിവ്യകാരുണ്യ ആരാധന ഫാ. യേശുദാസ് പഴംമ്പിള്ളി നയിച്ചു. തുടർന്ന് നടത്തപ്പെട്ട പരിശുദ്ധ ദിവ്യബലിക്ക് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോസി കോച്ചാപ്പള്ളി വചനസന്ദേശം നൽകി. തുടർന്ന് മെത്രാപ്പോലീത്ത വയോജനങ്ങൾക്കുള്ള ആശിർവാദവും സമ്മാനവും നൽകി. തുടർന്ന് കലാവിരുന്നിന് വരാപ്പുഴ അതിരൂപത യുവജന ക്വയർ നേതൃത്വം നൽകി. സ്നേഹവിരുന്നോടുകൂടി വയോജനസംഗമം സമാപിച്ചു. വരാപ്പുഴ അതിരൂപത യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജിജു തിയ്യാടിയുടെ നേതൃത്വത്തിലുള്ള യുവജനങ്ങളാണ് അഗതിമന്ദിരങ്ങളിലെ വയോജന സംഗമത്തിന് നേതൃത്വം നൽകിയത്.