ബൈബിൾ ഡയറി – 2026 പ്രകാശനം ചെയ്തു

ബൈബിൾ ഡയറി – 2026 പ്രകാശനം ചെയ്തു.
വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷന്റെ കീഴിലുള്ള കേരളവാണി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ബൈബിൾ ഡയറി – 2026 പ്രകാശനംചെയ്തു. ഇരുപത്തിയൊന്നാമത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തിൽ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവാണ് പുസ്തകം പ്രകാശനം ചെയ്തത്. കോട്ടപ്പുറം രൂപതാ മെത്രാൻ അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് ബൈബിൾ ഡയറി യുടെ ആദ്യ പ്രതി ഏറ്റുവാങ്ങി..
അനുദിന വചന ധ്യാനത്തിനും ദിവ്യ ബലി യിലെ സജീവ പങ്കാളിത്തത്തിനും ഉപകരിക്കുന്ന അനുദിന വചനം – ബൈബിൾ ഡയറി 2026 ന്റെ പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.. 2025 സെപ്റ്റംബർ 30 നുള്ളിൽ ബൈബിൾ ഡയറി ഓർഡർ ചെയ്യുന്നവർക്ക് 50 രൂപ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.
പോസ്റ്റലിലൂടെയും ബൈബിൾ ഡയറി എത്തിച്ചു തരുന്നതാണ്.. .
സെപ്റ്റംബർ 30 മുതൽ ബൈബിൾ ഡയറി മുഖവിലയായ 250/- ന് ആയിരിക്കും ലഭ്യമാവുക..
ഒക്ടോബർ ആദ്യവാരത്തോടുകൂടി ബൈബിൾ ഡയറി – 2026 സെന്റ് ആൽബർട്സ് കോളേജിന്റെ അടുത്തുള്ള ഐ എസ് പ്രെസ്സ് ബിൽഡിംഗിലെ ഒന്നാം നിലയിലുള്ള കേരളവാണി ഓഫീസിൽ വന്നു കളക് റ്റ് ചെയ്യാവുന്നതാണ്.. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധ പ്പെടേണ്ടതാണ്.
WA – 9446577512
Off – 6282610318