അമ്മമാർ കുടുംബങ്ങളെ പ്രകാശിപ്പിക്കുന്നവർ : മോൺ. മാത്യു ഇലഞ്ഞിമിറ്റം
അമ്മമാർ കുടുംബങ്ങളെ പ്രകാശിപ്പിക്കുന്നവർ : മോൺ.
മാത്യു ഇലഞ്ഞിമിറ്റം.
.കൊച്ചി : വരാപ്പുഴ അതിരൂപതാ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ 2023 മെയ് 13 ആം തിയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ആശിർഭവനിൽ വച്ച് നടന്ന മാതൃദിനാഘോഷം വരാപ്പുഴ അതിരൂപതാ വികാരി ജനറൽ വെരി റവ. മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്തു. അമ്മമാർ കുടുംബങ്ങളെ പ്രകാശിപ്പിക്കുന്നവരാണെന്നും സ്വന്തം കടമകൾ നിറവേറ്റി മറ്റുള്ളവരുടെ പ്രോത്സാഹനങ്ങൾക്കും കൃതജ്ഞതകൾക്കും കാത്തുനിൽക്കാതെ വേദനകളും സ്വപ്നങ്ങളും ഉള്ളിലൊതുക്കി കുടുംബങ്ങളെ സ്നേഹംകൊണ്ട് പ്രകാശിപ്പിക്കുന്നവരാണ് അമ്മമാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. സമ്മേളനത്തിൽ ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാദർ പോൾസൺ സിമേതി അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ ജോസ്ഫിൻ O’Carm, മാതൃവേദി പ്രസിഡന്റ് ശ്രീമതി ഹെലൻ, മിനി ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു.പോലിസ് അക്കാഡമി ഗസ്റ്റ് ലക്ചറർ അഡ്വക്കേറ്റ് ദീപ പി. കുമാരൻ ഉപഭോക്തൃ അവകാശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. വിവിധ ഇടവകകളിൽ നിന്നുള്ള കലാപരിപാടികളും നടത്തപ്പെട്ടു.ഇരുന്നൂറോളം പേർ പങ്കെടുത്ത സംഗമത്തിൽ ഏവർക്കും ഉപഹാരങ്ങൾ നൽകി.
Related
Related Articles
കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അപകടാവസ്ഥയിലുള്ള കടമക്കുടി- പുതുശ്ശേരി
കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അപകടാവസ്ഥയിലുള്ള കടമക്കുടി- പുതുശ്ശേരി പാലത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുതുശ്ശേരി -കടമക്കുടിയിലെ അപകടാവസ്ഥയിലുള്ള
ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.
ബിഷപ്പ് ജോസഫ് .ജി. ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : കാലം ചെയ്ത കൊല്ലം
കെഎല്‍സിഎ കാലഘട്ടത്തിന്‍റെ അനിവാര്യത: ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍
കെഎല്‍സിഎ കാലഘട്ടത്തിന്‍റെ അനിവാര്യത: ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി: ലത്തീന്‍ സമുദായത്തിന്‍റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെ എല്‍ സി എ മുന്നേറ്റം അനിവാര്യമാണ്. വിദ്യാഭ്യാസം,