ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍ ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. 

 ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍ ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. 

ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍ ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. 

 

വത്തിക്കാന്‍ സിറ്റി : സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മറ്റു രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ രാഷ്ട്രത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍ ജൂലൈ 13 മുതല്‍ ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. ഈ സന്ദര്‍ശനം ജൂലൈ 19 ശനിയാഴ്ച്ച വരെ തുടരുമെന്ന് വത്തിക്കാന്‍ സെക്രട്ടറിയേറ്റ് അറിയിച്ചു. പരിശുദ്ധ സിംഹാസനവും, ഇന്ത്യയെന്ന രാജ്യവും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും സന്ദേശത്തില്‍ കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ് കത്തോലിക്കാസഭയെങ്കിലും, 23 ദശലക്ഷത്തിലധികം വിശ്വാസികള്‍ കര്‍മ്മോദ്യുക്തമായി സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനാല്‍ ഭാരത കത്തോലിക്കാ സഭ മറ്റുള്ളവര്‍ക്ക് വലിയ മാതൃകയാണ്. രാജ്യത്തെ കത്തോലിക്കാ സഭ ലാറ്റിന്‍, സീറോ-മലബാര്‍, സീറോ-മലങ്കര എന്നിങ്ങനെയുള്ള മൂന്ന് റീത്തുകള്‍ ഉള്‍ച്ചേരുന്നതാണെന്നതും ഏറെ പ്രത്യേകതയുള്ളതാണ്.

‘പ്രത്യാശയുടെ അടയാളമാണ് ഭാരത കത്തോലിക്കാ സഭ’യെന്നാണ് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിച്ചിട്ടുളളത്.

 

admin

Leave a Reply

Your email address will not be published. Required fields are marked *