കുടുംബ ശുശ്രൂഷ കോഡിനേറ്റര്‍മാരുടെ സംഗമം നടത്തി

കുടുംബ ശുശ്രൂഷ കോഡിനേറ്റര്‍മാരുടെ സംഗമം നടത്തി.
കൊച്ചി : വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആശിര്‍ഭവനില്‍ സംഘടിപ്പിച്ച കുടുംബ ശുശ്രൂഷ കോഡിനേറ്റര്‍മാരുടെ സംഗമം വികാരി ജനറല്‍ പെരിയ ബഹു : മോണ്‍ മാത്യു ഇലഞ്ഞിമറ്റം ഉദ്്ഘാടനം നിര്‍വഹിച്ചു. ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ റവ ഫാ. അലക്‌സ് കുരിശുപറമ്പില്‍ അദ്ധ്യക്ഷനായ ചടങ്ങിില്‍ വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടര്‍ റവ ഫാ യേശുദാസ് പഴമ്പിള്ളി സന്ദേശം നല്‍കി. കെആര്‍എല്‍സിസിബിസി സെക്രട്ടറി റവ ഫാ. എ ആര്‍ ജോണ്‍ ക്ലാസെടുത്തു. ഫാമിലി കമ്മീഷന്‍ അംഗം ജോബി തോമസ് സ്വാഗതവും പ്രമോട്ടര്‍ നിക്‌സണ്‍ വേണാട്ട് നന്ദിയും പറഞ്ഞു. ആനിമേറ്റര്‍ സിസ്റ്റര്‍ മേളിന്‍ സി എസ് എസ് ടി. സെക്രട്ടറി ജോണ്‍സണ്‍, ടെലന്‍ജോബ്, പള്ളത്തിശ്ശേരി സിമി, പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.